ആനന്ദമയം വിവേകാനന്ദമയം
ആനന്ദമയം വിവേകാനന്ദമയം
അറിവിൻ ശൈലമേ
ആത്മ ചൈതന്യമേ
അവിടുന്നു പകർന്നോരു
ആത്മബലമാനന്ദമയം
ആനന്ദമയം വിവേകാനന്ദമയം
തൊട്ടുണർത്തി ഭയരഹിതമാം
പ്രബോധനങ്ങൾക്കൊണ്ടങ്ങു
യുവതയുടെ മനമുണർത്തി
ധർമ്മത്തിൻ തേരുണർത്തി
വങ്കദേശത്തുനിന്നുമേഴു സാഗരം
കടന്നങ്ങു നടത്തി ദിഗ് വിജയം
ഇന്നുമങ്ങു ജീവിച്ചിരിപ്പു
ജനമനമിതിൽ സ്വാമിനേ
അറിവിൻ ശൈലമേ
ആത്മ ചൈതന്യമേ
അവിടുന്നു പകർന്നോരു
ആത്മബലമാനന്ദമയം
ആനന്ദമയം വിവേകാനന്ദമയം
ജീ ആർ കവിയൂർ
05 .07 .2021
ഇന്നലെ വിവേകാനന്ദ സ്വാമിനമ്മെ വിട്ടു പിരിഞ്ഞിട്ടു 119 വർഷമായി
Comments