കണ്ടില്ലല്ലോ പ്രിയതേ

 കണ്ടില്ലല്ലോ  പ്രിയതേ


കണ്ണുകളിൽ കർക്കിട മഴ 

മനസ്സിൽ ചിങ്ങത്തിൻ വെയിൽ 

നിഴലായി തണലായി ജീവിതവനിയിൽ 

നിന്നെ മാത്രം കണ്ടില്ലല്ലോ  പ്രിയതേ 


ഉണങ്ങിവറ്റിയ തരിശായ്  

ദാഹാർദ്രമായിരിക്കുന്നു മനം  

ഈ മായാ പ്രഹേളികയാൽ 

മെനയുന്ന ഗീതകത്താൽ 

ഉള്ളകം നോവുന്നു വിരഹം  

ഓർമ്മകളുടെ തീച്ചൂളയിലും  

നാവിൻ തുമ്പിൽ നിൻ നാമം

കണ്ണുകളിൽ കർക്കിട മഴ 

മനസ്സിൽ ചിങ്ങത്തിൻ വെയിൽ 

നിഴലായി തണലായി ജീവിതവനിയിൽ 

നിന്നെ മാത്രം കണ്ടില്ലല്ലോ  പ്രിയതേ 


പഴയതാമൊരു കഥയാണിത് 

നീ മറന്നാലും എന്നാലാവില്ലത്

കർണികാരം പൂത്തു തളിർക്കുകിലും 

വിഷുപക്ഷി നീട്ടി പാടുകിലും

തുമ്പയും തുമ്പിയും കളിയാടുകിലും 

ഓണം വന്നു ഉഞ്ഞാലാടുമ്പോഴും 

മറക്കുവാനാവില്ലല്ലോ പ്രിയതേ നിന്നെ 


കണ്ണുകളിൽ കർക്കിട മഴ 

മനസ്സിൽ ചിങ്ങത്തിൻ വെയിൽ 

നിഴലായി തണലായി ജീവിതവനിയിൽ 

നിന്നെ മാത്രം കണ്ടില്ലല്ലോ  പ്രിയതേ 


വർഷങ്ങളെത്ര കഴിഞ്ഞുവെന്നോ 

ഋതുക്കൾ മാറി മറഞ്ഞു വെന്നോ 

മേഘങ്ങൾ മാനത്തു വന്നു പോകുകിൽ 

മനമൊരു വേഴാമ്പലായി തേങ്ങി 

സമയ രേഖകൾ മാഞ്ഞു പോയി 

കണ്ണ് പൊത്തി കളിച്ചു കാലം 

ആശകളും നിരാശകളും പേറി 

എൻ ഉള്ളിന്റെ ഉള്ളിലെ നോവ്

നീ മാത്രമെന്തേ അറിഞ്ഞില്ല 


കണ്ണുകളിൽ കർക്കിട മഴ 

മനസ്സിൽ ചിങ്ങത്തിൻ വെയിൽ 

നിഴലായി തണലായി ജീവിതവനിയിൽ 

നിന്നെ മാത്രം കണ്ടില്ലല്ലോ  പ്രിയതേ 


ജീ ആർ കവിയൂർ 

24 .07 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “