കൃപനീമാത്രമേ

കൃപനീമാത്രമേ..!!

കാണുവാനെനിക്കു നീ
കണ്ണ് രണ്ടു തന്നു 
അലഞ്ഞുനടന്നു നിന്നെ 
തേടുവാൻ കാലു രണ്ടു തന്നു 

വഴികാട്ടി തരുവാൻ കൈകൾ
രണ്ട് തന്നു
നിൻ ഗന്ധം അറിയാൻ 
നമുക്കു രണ്ടു ദ്വാരമുള്ള
മൂകൊന്നു തന്നു 
അന്നം ചവച്ചിറക്കി വാൻ 
വായൊന്നും വിശപ്പറിയാൻ
വയറൊന്നും  തന്നു 
നല്ലതും തീയതിയും നേടാൻ
നാവോന്നുമാത്രമേ തന്നുള്ളാല്ലോ 

ഇതൊക്കെ അറിഞ്ഞു 
എഴുതുവാനും പാടുവാനും
വന്നപ്പോഴേക്കും അവയുടെ
ശക്തി ക്ഷയിച്ചുവല്ലോ
സർവ്വശക്താ കൃപനീമാത്രമേ..!!

ജീ ആർ കവിയൂർ
9.7.2021


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “