ശിവാനന്ദ ലഹരി - 6 (സമ്പാദന സംയോജനം )

 ശിവാനന്ദ ലഹരി - 6   (സമ്പാദന സംയോജനം )

ഓം നമഃശിവായ 

ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും  മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു 

ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു 


കദാ വാ ത്വ‍ാം ദൃഷ്ട്വാ ഗിരിശ തവ ഭവ്യ‍ാംഘ്രിയുഗലം

ഗൃഹീത്വാ ഹസ്താഭ്യ‍ാം ശിരസി നയനേ വക്ഷസി വഹ‍ന്‍ |

സമാശ്ലിഷ്യാഘ്രായ സ്ഫുടജലജഗന്ധാന്‍ പരിമലാ-

നലാഭ്യ‍ാം ബ്രഹ്മാദ്യൈര്‍മ്മുദമനുഭവിഷ്യാമി ഹൃദയേ || 26 ||


അല്ലേ ഗിരിശ! അങ്ങയെ ദര്‍ശിച്ച അങ്ങായുടെ ശുഭപ്രദങ്ങളായ 

തൃപ്പാദങ്ങ‍ള്‍ രണ്ടിനേയും ഇരു കൈകല്‍കൊണ്ടും പിടിച്ച് 

ശിരസ്സിലും നേത്രങ്ങളിലും മാറിടത്തിലും എടുത്തണച്ചാശ്ലേഷം 

ചെയ്തുകൊണ്ട് വികസിച്ച താമരപ്പുക്കളുടെ വാസനയുള്ള 

സൗരഭ്യത്തെ മുകര്‍ന്ന് ബ്രഹ്മദേവ‍ന്‍ തുടങ്ങിയവര്‍ക്കുംകൂടി 

സുദുര്‍ല്ലഭമായ ആനന്ദത്തെ ഞാനെന്നാണുനുഭവിക്കുക?


കരസ്ഥേ ഹേമാദ്രൌ ഗിരിശ നികടസ്ഥേ ധനപതൌ

ഗൃഹസ്ഥേ സ്വര്‍ഭൂജാഽമരസുരഭിചിന്താമണിഗണേ |

ശിരസ്ഥേ ശീത‍ാംശൌ ചരണയുഗലസ്ഥേഽഖിലശുഭേ

കമര്‍ത്ഥം ദാസ്യേഽഹം ഭവതു ഭവദര്‍ത്ഥം മമ മനഃ || 27 ||


അല്ലേ ഗിരിശ! സ്വര്‍ണ്ണപര്‍വ്വതമായ മേരു കോദണ്ഡരൂപത്തി‍ല്‍ 

അങ്ങയുടെ കയ്യിലുള്ളപ്പോള്‍ , കുബേര‍ന്‍ അരികില്‍ത്തന്നെയിരിക്കുമ്പോ‍ള്‍ ‍,

 കല്പകവൃക്ഷം, കാമധേനു, ചിന്താമണി എന്നിവ ഭവാന്റെ വസതിയില്‍ത്തന്നെയുള്ളപ്പോ‍ള്‍ 

അമൃതധാരപൊഴിക്കുന്ന കുളുര്‍മതി ശിരസ്സിലും സര്‍വ്വമംഗളങ്ങളും പാദങ്ങളിലും 

ഉള്ളപ്പോ‍ള്‍ വേറെ എന്തൊരു വസ്തുവാണ് ഞാ‍ന്‍ അങ്ങക്കായ്ക്കൊണ്ട് സമര്‍പ്പിക്കേണ്ടത്? 

എന്റെ വശമുള്ള നിഷ്കളങ്കമായ ഹൃദയത്തെ ഞാന്‍ ഭവാന്നായ്ക്കൊണ്ട് നിവേദിക്ക‍ാം.


സാരൂപ്യം തവ പൂജനേ ശിവ മഹാദേവേതി സംകീര്‍ത്തനേ

സാമീപ്യം ശിവഭക്തിധുര്യജനതാസ‍ാംഗത്യസംഭാഷണേ |

സാലോക്യം ച ചരാചരാത്മകതനുധ്യാനേ ഭവാനീപതേ

സായുജ്യം മമ സിദ്ധമത്ര ഭവതി സ്വാമിന്‍ കൃതാര്‍ത്ഥോഽസ്മ്യഹം || 28 ||


പാര്‍വ്വതീപതേ! ഭവാനെ ഭജിക്കുന്നതുകൊണ്ട് സാരൂപ്യവും

തിരുനാമകീര്‍ത്തനങ്ങാളാ‍ല്‍ സാമീപ്യവും ശിവഭക്തരോടുള്ള 

സംസര്‍ഗം സംഭാഷണം എന്നിവയാല്‍ സാലോക്യവും 

ചരാചരാത്മകമായ ഭവത് സ്വരൂപധ്യാനത്താല്‍ സായൂജ്യവും 

എനിക്ക് സിദ്ധിക്കുമെങ്കി‍ല്‍ ഞാ‍ന്‍ ഈ ജന്മത്തില്‍

 കൃതാര്‍ത്ഥനായി ഭവിക്കുന്നതാണ്.


ത്വത്പാദ‍ാംബുജമര്‍ച്ചയാമി പരമം ത്വ‍ാം ചിന്തയാമ്യന്വഹം

ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ |

വീക്ഷ‍ാം മേ ദിശ ചാക്ഷുഷീം സകരുണ‍ാം ദിവ്യൈശ്ചിരം പ്രാര്‍ത്ഥിത‍ാം

ശംഭോ ലോകഗുരോ മദീയമനസഃ സൌഖ്യോപദേശം കുരു || 29 ||


ഹേ ദേവ! പരാല്‍പരനായ ഭവാന്റെ പദകമലത്തെ

 ഞാ‍ന്‍ എപ്പോഴും അര്‍ച്ചിക്കുന്നു; അങ്ങയെ 

ഞാന്‍ അനുദിനവും സ്മരിക്കുന്നു; ലോകേശ്വരനായ 

നിന്തിരുവടിയെ ശരണം പ്രാപിക്കുകയും വാക്കുകൊണ്ട് 

അര്‍ത്ഥിക്കുകയും ചെയ്യുന്നു; നാകവാസികളാല്‍ ചിരകാലമായി 

പ്രാര്‍ത്ഥിക്കെപ്പെട്ടതും കരുണയാര്‍ന്നതുമായ കടാക്ഷത്തെ

 എനിക്ക് നല്‍കിയാലും! അല്ലേ ലോകഗുരോ! എനിക്ക് 

നിരതിശയാനന്ദസുഖത്തിന്നുള്ള മാര്‍ഗ്ഗമെന്തെണ് ഉപദേശിച്ചരുളിയാലും.


വസ്ത്രോദ്ധൂതവിധൌ സഹസ്രകരതാ പുഷ്പാ‍ച്ചനേ വിഷ്ണുതാ

ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്‍ഹിര്‍ഖാധ്യക്ഷതാ |

പാത്രേ കാഞ്ചനഗര്‍ഭതാസ്തി മയി ചേദ് ബാലേന്ദുചൂഡാമണേ

ശുശ്രൂഷ‍ാം കരവാണി തേ പശുപതേ സ്വാമിന്‍ ത്രിലോകീഗുരോ || 30 ||


ബാലേന്ദുചൂഡനായി, പശുപതിയായി, ജഗത്സ്വാമിയായിരിക്കുന്ന

 ലോകഗുരോ! ഭവാന്നു ഉടയാടയണിഞ്ഞുപചരിക്കുന്ന വിഷയത്തില്‍ 

ആദിത്യന്റെ അവസ്ഥയും പുഷ്പാര്‍ച്ചന ചെയ്യുന്നതി‍ല്‍ 

മഹാവിഷ്ണുവിന്റെ അവസ്ഥയും ചന്ദനാദി സുഗന്ധദ്രവ്യോപചരത്തില്‍ 

വായുവിന്റെ അവസ്ഥയും പക്വാന്നം നിവേദിക്കുന്നതില്‍ ഇന്ദ്രത്വവും

 അര്‍ഘ്യപാത്രം നല്‍ക്കുന്നതി‍ല്‍ ഹിരണ്യഗര്‍ഭത്വവും 

എനിക്കു ഉണ്ടാവുന്നപക്ഷം അങ്ങയ്ക്കു ഞാ‍ന്‍ അര്‍ച്ചന ചെയ്തുകൊള്ള‍ാം.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “