നിറഞ്ഞു നിന്നു
നിറഞ്ഞു നിന്നു
എന്നിലെ ഗ്രീഷ്മമെരിഞ്ഞുകത്തി
ശിശിരകുളിരിനായ് കാത്തിരിപ്പു
നിൻ സാമീപ്യത്തിനായങ്ങു കൊതിയോടെ
നീലാകാശച്ചുവട്ടിൽ നിൽക്കുമ്പോൾ
നിന്റെ വരവിനെ സ്വാഗതമരുളാൻ
കുയിലുകൾ പാടി മയിലുകളാടി
പുഞ്ചിരിപ്പൂ വിരിയിച്ചു പൂക്കൾ
ഇല്ലിമുളം കാടുകൾ മെല്ലെ
കുളിർകാറ്റിൽ ഇളകിയാടി
നീ അറിയാതെ നിന്നരികിലെത്തി
നിൽക്കുന്നു മ്മ മനം മനനം ചെയ്തു
എന്നിലെ എന്നിൽ നീ നിറഞ്ഞു നിന്നു
ജീ ആർ കവിയൂർ
06 .07 .2021
Comments