കണ്ണുകളിലെ തിളക്കം (ഗസൽ )
കണ്ണുകളിലെ തിളക്കം (ഗസൽ )
പ്രതീക്ഷകൾ നിറയുന്നു മനസ്സിൽ
നിഴൽ ചിത്രങ്ങൾ തെളിയുന്നുവല്ലോ
ഓർമ്മയുടെ സുഗന്ധം പടരുന്നു
നിർനിദ്ര രാവുകളിൽ നിലാവ് പെയ്യുന്നു
നിറയുന്ന ഏകാന്തതയിലായ്
എല്ലാം മറക്കുന്നു രാഗങ്ങളിൽ
അറിയാതെ കൊതിക്കുന്നുവല്ലോ
അരികത്തു നിൻ സാമീപ്യത്തിനായ്
ശിശിര വസന്തത്തിലായ്
ശിഖിരങ്ങളിൽ ചേക്കേറും
പ്രണയത്തിൻ പതംഗങ്ങൾ
കൊക്കുരുമ്മി നിൽക്കുന്നു
ചുണ്ടുകളിൽ വിരഹത്തിൻ
ഗീതിക ഉണരുന്നുവോ
ഗസലീണമായ് ഒഴുകുന്നുവോ
അറിയാതെ കണ്ണുകളിൽ
ജീ ആർ കവിയൂർ
17 .02 .2021
Comments