കർമ്മഫലം..

 കർമ്മഫലം..

 


നോവിന്റെ വഴി ഓർമ്മകളിലൂടെ 

നടന്നിതു പിന്നോട്ട് ഒന്നുമെല്ലേ 

പൊയ്‌പ്പോയ  ജീവിത യാത്രകളിൽ 

അനുഭവിച്ച ദീനതയാർന്ന ദിനങ്ങൾ 


ആംഗ്യങ്ങളാലും മുദ്രകളാലും

അറിയാത്ത ഭാഷകൾ വിശപ്പിന്റെ അക്ഷരങ്ങളൊക്കെ കഥകളി കാട്ടി 

അനുഭവ പാഠങ്ങൾ പഠിപ്പിച്ചു 


വേപദുപൂണ്ടു അർത്ഥത്തിനായി 

വേഷങ്ങൾ മാറിമാറി കെട്ടിയാടി

വെയിലേറ്റു തളർന്ന ദിനങ്ങളൊക്കെ 

വിയർപ്പിന്റെ മണമുള്ള പണമെണ്ണി 


പകുത്തു കൊടുത്ത അർദ്ധ പാതിക്കും മുഴുവനാം മക്കൾക്കുമൊക്കെ 

മിഴിനട്ടു നരച്ച മനസ്സുമായി പോയി 

പോയ ദിനങ്ങളുടെ നോവറിയാതെ 


കർത്താവും കർമ്മണിയുമറിയാതെ

കേക കാകളിവൃത്തങ്ങളറിയാതെ 

കർമ്മ ഫലങ്ങളുടെ കാരമുള്ളറിഞ്ഞു

കഴിഞ്ഞു ശിഷ്ടജീവിതമൊക്കെ 


നിനക്കായി മാറ്റിവെക്കുന്നു

കണ്ണു നീർപുഷ്പങ്ങളല്ലാതെ

കണ്ണായിന്നു നിനക്കു തരുവാൻ

കണ്ടും കൊണ്ടും മനസ്സിന്റെ


കദനങ്ങൾ നിന്നിലർപ്പിക്കുന്നു

കാത്തു കൊള്ളുക നീയെന്നേ

കാലികളെ പരിപാലിക്കുന്നനീ

കാക്കണേ കായാമ്പു വർണ്ണാ കണ്ണാ


ജീ ആർ കവിയൂർ

07.02.2021





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “