തിരുവല്ലയിൽ വാഴും
തിരുവല്ലയിൽ വാഴും ശ്രീ വല്ലഭനേ
തൃക്കണ്ണ് പാർത്തു എങ്കളെ നീ
നിത്യം അനുഗ്രഹിക്കേണമേ
തിരുവല്ലാഴപ്പാ നീയെ തുണ ..
നൽകാനില്ല മലരും അവലും
ആടിത്തീർക്കാൻ എണ്ണയുമില്ല
സുഗന്ധ ലേപനം നടത്തുവാൻ
കർപ്പൂര ചന്ദന കുങ്കുമമകിലും
ചതുശ്ശതവും പാലും പണപ്പായസവും
നിവേദ്യവും നൽകി നിത്യ
നിവേദനങ്ങളുടെ നിരയും
നിനക്കു നൽകാനായി
കണ്ണുനീരിൽ ചാലിച്ച
ഭക്തിയുടെ ഹൃദയ
പുഷ്‌പങ്ങളല്ലാതെയില്ല
ഭഗവാനെയീ ഭാവഗീതം
തിരുപ്പാദത്തിലർപ്പിക്കുന്നേൻ
തിരുവല്ലയിൽ വാഴും ശ്രീ വല്ലഭനേ
തൃക്കണ്ണ് പാർത്തു എങ്കളെ നീ
നിത്യം അനുഗ്രഹിക്കേണമേവ്
തിരുവല്ലാഴപ്പാ നീയെ തുണ ..
ജീ ആർ കവിയൂർ
16.02.2021
Comments