കണ്ടു കേട്ടു നിന്നെ
കണ്ടു കേട്ടു നിന്നെ
രചന ജീ ആർ കവിയൂർ
ആലാപനം ഡോക്ടർ കവിയൂർ മധുസൂദൻ ജീ
കണ്ടു ഞാൻ നിന്നെ ഞാൻ കണ്ടു
കനവിലും നിനവിലും ഒക്കെ
കായാമ്പൂ വർണ്ണവും ,കാതിൽ
കുളിർ പകരും നിൻ മുരളീരവം കണ്ണാ
ഗോപി ഹൃദയ വാസാ കണ്ടു ഞാൻ
നിന്നെ ഗുരുവായൂർ നടയിലും
വൃന്ദാവന നന്ദന വനങ്ങളിലും
മധുരയിലെ മധുരമേ കേട്ടുഞാൻ
ദ്വാരകയിലൊക്കെ മുഴങ്ങുന്നത്
മീരയുടെ ഒറ്റക്കമ്പി നാദത്തിൻ
മാസ്മര ലഹരിയിൽ മയങ്ങി
മനവും തനുവും നിന്നിലലിഞ്ഞു
കണ്ണാ കണ്ണാ കണ്ണാ
ജി ആർ കവിയൂർ
09 02 2021
Comments