ആകെ തുടുത്തുവല്ലോ (ഗസൽ )

 ആകെ തുടുത്തുവല്ലോ (ഗസൽ )



ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ  

മുഖമെന്തേ ആകെ തുടുത്തുവല്ലോ  

ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ  

മുഖമെന്തേ ആകെ തുടുത്തുവല്ലോ  


ഏകാന്തതയെന്ന് വിലപിക്കുന്നവരേ 

ഓർമവന്നത് ആരെയാണാവോ 

ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ  

മുഖമെന്തേ ആകെ തുടുത്തുവല്ലോ  


എന്തേ  പതുക്കെ പതുക്കെ 

നീറി നീറി പുകയുന്നുവല്ലോ 

ഓർമ്മകളിൽ കത്തുന്നുവോ 

ആരോടും പറയാത്ത പ്രണയം


എന്തേ  പതുക്കെ പതുക്കെ 

നീറി നീറി പുകയുന്നുവല്ലോ 

ഓർമ്മകളിൽ കത്തുന്നുവോ 

ആരോടും പറയാത്ത പ്രണയം 


ഒരു നക്ഷത്ര പകർച്ച കണ്ടുവല്ലോ   

ചേർന്നുവോ ഓർമ്മകളവളോടൊപ്പം  

ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ  

മുഖമെന്തേ ആകെ തുടുത്തുവല്ലോ


രാഗവർണ്ണങ്ങൾ നിറഞ്ഞയീ വേദിയിൽ 

രാഗവർണ്ണങ്ങൾ നിറഞ്ഞോരീ വേദിയിൽ 

അനുരാഗം നിന്നെ മൗനിയാക്കിയോ 

പറയു അനുരാഗം നിന്നെ മൗനിയാക്കിയോ 


ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ  

മുഖമെന്തേ ആകെ തുടുത്തുവല്ലോ  

ഉടഞ്ഞതെന്തേ  ഉള്ളിന്റെ ഉള്ളിൽ  

മുഖമെന്തേ ആകെ തുടുത്തുവല്ലോ  


ജീ ആർ കവിയൂർ 

08.02 .2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “