വന്നകന്നു - ഗസൽ

 വന്നകന്നു -  ഗസൽ 


വർണ്ണങ്ങൾ തീർക്കും 

സൗപർണ്ണികയിൽ 

പൗർണ്ണമിയായ്‌ 

വന്നകന്നു പോയ് 


ഞാനറിയാതെ എൻ 

ജീവിത ഋതുക്കളിൽ 

ഹേമന്ത ശിശിര വർഷ 

സര്‍ഗ്ഗോന്മാദവസന്തമായ് 


ആരോഹണ അവരോഹണങ്ങളായ് 

സപ്ത സ്വരധാരയായ് സിരകളിൽ 

ലഹരി പകർന്നു ഉന്മാദിയാക്കി 

വർണ്ണങ്ങൾ നൽകി നീയെവിടെ 


രാവിൽ ഗസലായ് എന്നിൽ 

പടർന്നു കയറി നീ 

ഒരു ശലഭമായ് പാറി 

എൻ പ്രണയാഗ്നിയിൽ ലയിച്ചുവോ 


വർണ്ണങ്ങൾ തീർക്കും 

സൗപർണ്ണികയിൽ 

പൗർണ്ണമിയായ്‌ 

വന്നകന്നു പോയ് 


ജീ ആർ കവിയൂർ 

04 .02 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “