ഓടിവാ വാ..
ഓടിവാ വാ..
ഓടിവാ വാ ഓടി വാ വാ
എന്നോമൽ കനവിലായി
ഓടക്കുഴൽ നാദമോടെ
ഓമന കണ്ണാ വാ വാ
കാലിയെ മേയ്ക്കും
കോലുമായി നീ അങ്ങ്
കാനന വീഥിയിൽ
കളിയാടുമ്പോൾ
കണ്ടു കൊതി തീരും മുൻപേ
കനവിൽ നിന്നും നീ
കടന്നകന്നല്ലോ കണ്ണാ
ഓടിവാ വാ ഓടി വാ വാ
എന്നോമൽ കനവിലായി
ഓടക്കുഴൽ നാദമോടെ
ഓമന കണ്ണാ വാ വാ
കാളിന്ദി ആറ്റിൽ
കായാമ്പൂവർണ്ണാ നീ
മുങ്ങി നീരാടുമ്പോൾ
കാളിയനെ മർദിച്ച്
കാലികളെ രക്ഷിച്ചില്ല
കദനങ്ങളാൽ കണ്ണു നിറയുമ്പോൾ
കുഞ്ഞി കൈകളാൽ തലോടണേ കണ്ണാ
ഓടിവാ വാ ഓടി വാ വാ
എന്നോമൽ കനവിലായി
ഓടക്കുഴൽ നാദമോടെ
ഓമന കണ്ണാ വാ വാ
ജീ ആർ കവിയൂർ
02.02.2021
Comments