പിൻനിലാവേ (ഗസൽ )
പിൻനിലാവേ (ഗസൽ )
പാതി മയക്കത്തിൽ
പതിയെ വന്നെൻ
പൊന്മേനി തൊട്ടകന്നില്ലേ
പാലൊളി വിതറും
പിൻ നിലാവേ
പൂമുല്ല വള്ളിയിൽ
പടർന്നു സുഗന്ധത്താൽ
പൂത്തു ഉലഞ്ഞില്ലേ
പുത്തൻ പ്രതീക്ഷകൾ
പുഞ്ചിരി തൂകിയകന്നില്ലേ
പുലരുവോളം നിൻ
പുല്ലാം കുഴൽ നാദത്താൽ
പുളകിതമായല്ലോ മനം
പാതിമയക്കത്തിൽ വന്നെൻ
പൊന്മേനി തൊട്ടകന്നില്ലേ നീ
ജീ ആർ കവിയൂർ
17 .02 .2021
Comments