ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ.

 ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ. 

ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം 


ശ്രീയെഴും നടയിൽ നിന്നും 

സോപാന കീർത്തനം പാടും 

സ്വരങ്ങൾക്കു സാന്ത്വനമേകും 

ശ്രീ ചക്രധാരി ശ്രീ വല്ലഭനേ തുണ 


ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ. 

ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം 


അന്നുമിന്നുമായ് അവിടുന്നു തന്നീടുന്നു 

അർഹതപ്പെട്ടവർക്കു അഭയവും 

ആർദ്രതയാൽ നിന്നെ ഭജിപ്പവർക്കു  

അഭയം നിത്യം നൽകീടുന്നുവല്ലോ ദേവ

 

ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ. 

ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം 

 

ധന്യതയാർന്ന നിമിഷങ്ങൾ നിൻ കൃപയാൽ 

ധ്യാനി പാടും കേട്ടു നിത്യം നിൻ നടയിൽ

ഇടനെഞ്ചിലെ മിടിക്കും ഇടക്കയും 

ഈറണിയും കണ്ണുകളും ഇടറും കണ്ഠവുമായ് 


കേട്ടു കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ... 

കൃഷ്ണഹരേജയ കൃഷ്ണഹരേജയ

കൃഷ്ണഹരേ കൃഷ്ണഹരേജയ 

കൃഷ്ണഹരേജയ കൃഷ്ണഹരേ.


"യാഹി മാധവ യാഹി കേശവ  

മാ വദ കൈതവ വാദം 

താമനുസര സരസീരുഹലോചന

യാ തവ ഹരതി വിഷാദം ''


ഹരേ കൃഷ്ണാ.. കൃഷ്ണാ...കൃഷ്ണാ. 

ഹരേ ശ്രീ വല്ലഭ  തിരുവല്ലാഴപ്പ പാഹിമാം 


ജീ ആർ കവിയൂർ 

14 .02 .2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “