എരിയും പ്രകാശ നാളമല്ല

 എന്റെ പുലമ്പലുകൾ 90 


അല്ല ആരുടെയും കണ്ണിലെ 

എരിയും പ്രകാശ നാളമല്ല 

ആരുടെയും ചിത്തരഞ്‌ജനത്തിനില്ല 

പരോപകാരി ആവാതെയിരിക്കുന്നു 

ഞാനൊരു ധൂമപടലമായ് 


അല്ല ആരുടെയും കണ്ണിലെ 

എരിയും പ്രകാശ നാളമല്ല 

ഞാനൊരു പാട്ടിന്റെ 

ആവേശം പകരും ജീവന താളമല്ല 

ആരെനിക്കു കാതോർക്കാൻ 

ഞാൻ വേർ പിരിക്കുമാപശ്രുതിയല്ലോ 


നീറുന്ന മനസ്സിന്റെ ആഴക്കടലല്ലോ 

എന്റെ രൂപവും വർണ്ണവും 

ആകെ മങ്ങി തുടങ്ങിയല്ലോ 

എന്റെ ഉറ്റവരൊക്കെ പിരിഞ്ഞല്ലോ 

വസന്തത്തിൻ പൂന്തോട്ടം നശിച്ചുവല്ലോ 

ഞാൻ വറ്റിവരണ്ട അരുവിയായി മാറുന്നുവോ 


അല്ല ആരുടെയും കണ്ണിലെ 

എരിയും പ്രകാശ നാളമല്ല 

ഞാനാരുടെയും ചങ്ങാതിയുമല്ല 

പിന്നെയോ ആരുടെയും ശത്രുവുമല്ല 

നഷ്ടമായതു എന്റെ  വിധിനിയോഗം 


നഷ്ടപ്പെട്ടതോയീ ഭൂമി മാത്രം 

എന്തിനു മറ്റുള്ളവർ എനിക്കായി 

മൃതശാന്തിഗീതമാലപിക്കും 

ആരെനിക്കായി പുഷ്പങ്ങളർപ്പിക്കും 

നിലവിളക്കും ചന്ദനത്തിരിയും തെളിയിക്കും  

ഞാനൊരു ദാരിദ്യ്രനാരായണണല്ലോ  

അല്ല ആരുടെയും കണ്ണിലെ 

എരിയും പ്രകാശ നാളമല്ല


ജീ ആർ കവിയൂർ 

26 .02 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “