തിരഞ്ഞെടുപ്പ് പ്രചരണ ഗാനം - ജീ ആർ കവിയൂർ
തിരഞ്ഞെടുപ്പ് പ്രചരണ ഗാനം - ജീ ആർ കവിയൂർ
തന്തക തിന്താരോ തക തക തന്തക തിന്താരോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
ആരയ മക്കളുടെ കണ്ണുനീർ കാണാതെ
ആഴ കടലായ കടലെല്ലാം വിറ്റുപെറുക്കി
കുടുംബത്തെ പരി രക്ഷിക്കാൻ പാവപ്പെട്ടവൻ
കഷ്ടപ്പെട്ടു പഠിച്ചവരുന്നു തെരുവിലാണ്
തന്തക തിന്താരോ തക തക തന്തക തിന്താരോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
പണവും ശുപാർശയും കുടുബ സ്നേഹത്താൽ
പിന്നാം പുറത്തു കൂടി കയറി പറ്റുന്നു കഷ്ടം
ഇതാണ് സമത്വ സുന്ദരം സോഷ്യലിസം
ഇങ്ങനെ അഴിമതി കൊണ്ട് പൊറുതി മുട്ടി
തന്തക തിന്താരോ തക തക തന്തക തിന്താരോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
കിതാബ് വഴിയും ഈന്തപ്പഴ കുരുവിലൂടെ
കാഞ്ചനം കടത്തിയും സുഖമായി വാഴുന്നു
തേക്കിനും തെമ്മാടിക്കും എങ്ങും കിടക്കാം
മക്കൾക്കളുടെ കാര്യം പറയാവതുണ്ടോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
വർഗ്ഗിയ വിഷം വളമാക്കി മാറ്റിയവർ
തീർക്കുന്നു നവോത്ഥാന മതിലുകൾ
ശിഖണ്ഡിയായി നിന്ന് മാനമില്ലാതെ
എല്ലാം ശരിയാക്കാമെന്നു പറഞ്ഞു
തന്തക തിന്താരോ തക തക തന്തക തിന്താരോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
മുന്നേറുന്നു കഷ്ടം വികസനം
വികസ്വനമാക്കി മാറ്റിയവർ
പേരുമാറ്റി പദ്ധതികൾ അടിച്ചു മാറ്റുന്നവർ
കിറ്റുകൾ കൊടുത്തു മനം മാറ്റാൻ നടക്കുവോർ
തന്തക തിന്താരോ തക തക തന്തക തിന്താരോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
കണ്ടു കോൾക ഇനി എന്തൊക്കെ കാണണം
കേരളമേ നിന്നെ കടം കേറും അളമാക്കിമാറ്റിയാല്ലോ
ഓർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു
ഒഴിയുക ഒഴിയുക നാണം അൽപ്പമുണ്ടെങ്കിൽ
തന്തക തിന്താരോ തക തക തന്തക തിന്താരോ
തന്തക തിന്താരോ തക തക തന്തക തിന്താരോ
20 .02 .2021
Comments