വാഴ്ത്തു പാട്ട്

 വാഴ്ത്തു പാട്ട് 




കിഴക്കാകാശത്ത് വിരിഞ്ഞൊരു  പൂവുവോ  ഏയേ ഏയേ ഏയാ 


പടിഞ്ഞാറ് പുഞ്ചിരി നിന്ന്  അമ്പിളി പൂവുവോ  ഏയേ ഏയേ ഏയാ 


മതിൻ ചുവട്ടിലായി നിൽക്കും നേരം 

ചിന്തകളിൽ നിറഞ്ഞു 

കൂമ്പി മുഖനും സാരസത്തിൽ 

വാഴും സരസ്വതി ദേവിയും ഏയേ ഏയേ ഏയാ 



കാടും മലയുമിറങ്ങി വന്നേ 

ചെമ്പട്ടുടുത്ത ശ്രീ പാർവതിയും ദേവിയും 

ചെമ്മേ നിൽപ്പു നീലകണ്ഠനാം ദേവനും ഏയേ ഏയേ ഏയാ 


പിന്നെ വന്നു നിലപ്പതുണ്ടേ 

പക്ഷിരാജനാം ഗരുഡന്റെ മുകളിലേറി 

ശ്രീ നാരായണനും ശ്രീ ലക്ഷ്മി ദേവിയും ഏയേ ഏയേ ഏയാ 



അത് കണ്ട് ഒപ്പം വന്നു നിന്ന് 

മറ്റു ദേവഗണങ്ങളും  

താപസ വേഷം പൂണ്ട്‌ വിരിഞ്ചനും 

സംപ്രീതരായ് ഹോ ..!! തന്നു  വരം ഏയേ ഏയേ ഏയാ 



വാഴ്‌ക വാഴ്‌ക ദോഷമകറ്റി നവഗ്രഹങ്ങളും 

വാഴ്‌ക വാഴ്‌ക ഭൂമിദേവിയും ഏയേ ഏയേ ഏയാ


വാഴ്‌ക വാഴ്‌ക തമ്പുരാന്മാരും 

വാഴ്‌ക വാഴ്‌ക തമ്പുരാട്ടിമാരും ഏയേ ഏയേ ഏയാ 


വാഴ്‌ക വാഴ്‌ക നാടും നഗരവും 

വാഴ്‌ക വാഴ്‌ക ദേശം വാഴുന്നോരും 

വാഴ്‌ക വാഴ്‌ക അപ്പൂപ്പനപ്പൂപ്പന്മാരെ ഏയേ ഏയേ ഏയാ 


നന്മയോടെ എല്ലോരും വാഴ്‌ക വാഴ്‌ക  ഏയേ ഏയേ ഏയാ 

നന്മയോടെ എല്ലോരും വാഴ്‌ക വാഴ്‌ക  ഏയേ ഏയേ ഏയാ


ജീ ആർ കവിയൂർ 

27 .01 .2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “