ചിതലരിക്കും വരെ
ചിതലരിക്കും വരെ
ചിതവരെ അനുഗമിക്കും
ചിത്തത്തിലെ നോവ്
ചിന്തയുടെ ചരണസീമ വരെ
ചലച്ചിത്രമായി കടന്നുപോയി
ചില്ലിട്ട മനസ്സിന്റെ ചന്തമുള്ള
ചിമിഴിൽ ഓർമ്മകളൊക്കെ
ചിരവും മെല്ലെ മെല്ലെ
ചിതൽ തിന്നു പോകുന്നുവോ
ചിരഞ്ജീവിയായ് ചരിക്കുവാൻ
ചമയങ്ങളൊക്കെ അഴിച്ച്
ചിരകാല സ്വപ്നങ്ങളിൽ
ചമ്രവട്ടം വരെ ചമയങ്ങളാം
ചിരിയെ അഴിച്ചുവച്ച്
ചരടിൽ കോർത്തു വയ്ക്കട്ടെ
ചാലിച്ചു ചാലിച്ചു ചായം
ചേർക്കാതെ സത്യമായി
ചമക്കട്ടെ അങ്ങോളമിങ്ങോളം
ചിത വരെ അനുഗമിക്കും നിന്നെ
ചിന്തയുടെ ചരണ സീമ വരെ
ഛായായ് കെെപിടിച്ച കവിതേ
ജി ആർ കവിയൂർ
10 02 2021
Comments