ശ്വാസത്തിൻ മാലകൊണ്ട് .. ഭക്തി ഗാനം

 ശ്വാസത്തിൻ മാലകൊണ്ട് .. ഭക്തി ഗാനം 


ശ്വാസത്തിൻ മാലകൊണ്ട് 

ശ്യാമവർണ്ണന്റെ നാമം ജപിച്ചു (2 )

ജപിച്ചു ജപിച്ചു പ്രണയാഗ്നിയിൽ 

ഉരുകി ഉരുകി സ്വയം കണ്ണനായി മാറിയല്ലോ (2 )



ഇരിപ്പിലും നടപ്പിലും കിടപ്പിലും  

സ്വപ്‌ന ജാഗ്ര സുഷുപ്‌ത്തിയിലുമൊക്കെ (2 )

കുട്ടുകാരനായ് കൂടെയുണ്ടായിരുന്നു

കൂടെ ഉണ്ടായിരുന്നു നീ കണ്ണാ......(2 )


ശ്വാസത്തിൻ മാലകൊണ്ട് 

ശ്യാമവർണ്ണന്റെ നാമം ജപിച്ചു (2 )

ജപിച്ചു ജപിച്ചു പ്രണയാഗ്നിയിൽ 

ഉരുകി ഉരുകി സ്വയം കണ്ണനായി മാറിയല്ലോ (2 )


കണ്ടു കണ്ടു കൊതി കൊണ്ടു 

രാധാ മാധവ ലീലകൾ കണ്ടു (2 )

കാളിന്ദിയിൽ മുങ്ങി കുളിച്ചു 

കാലിയെ മേയിച്ചു മുരളികയൂതി (2 )

കാനന വീഥിയിലാകെ സ്വരരാഗ 

വസന്തം തീർത്തില്ലേ കണ്ണാ .....(2 )


ശ്വാസത്തിൻ മാലകൊണ്ട് 

ശ്യാമവർണ്ണന്റെ നാമം ജപിച്ചു (2 )

ജപിച്ചു ജപിച്ചു പ്രണയാഗ്നിയിൽ 

ഉരുകി ഉരുകി സ്വയം കണ്ണനായി മാറിയല്ലോ (2 )

  

ജീ ആർ കവിയൂർ 

05 .02 .2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “