കേവലമാറടി മാത്രം ..
കേവലമാറടി മാത്രം ..
തോന്നുന്നില്ലൊട്ടുമേ കൈവിടപ്പെട്ട
ഹൃദയമേ നിന്റെ ആനന്ദത്തിനു
വകമാറ്റപ്പെടാനില്ലാ ഒരു വഴിയും
ആരാലാവുമിതിന്റെ ദിശ
മാറ്റാനാവുമോയീ നശ്വര ലോകത്തിന്റെ
അപൂർണ്ണമായ അന്വേഷണങ്ങളിൽ
ദീർഘായുവിനായി അപേക്ഷിക്കുകിലും
കേവലം നാലുദിനങ്ങൾ തിരിച്ചു കിട്ടുകിൽ
ഞാൻ ആവിശ്യപെട്ടപ്പോഴേക്കും
രണ്ടുനാളങ്ങു കടന്നു പോയറിയാതെ
മിച്ചമുള്ള ദിനങ്ങൾ കാത്തിരിക്കവേ
ആഗ്രഹങ്ങളെ എവിടെയെങ്കിലും
പോയി ആരുമറിയാതെ ഒതുങ്ങുക
എത്ര ചെറുതാമീ ഹൃദയത്തെ
അഴുക്കാക്കാതെ അകറ്റുക
എത്ര നിർഭാഗ്യകരമാണീ യാത്ര
ജനിമൃതികൾക്കിടയിൽ
ഇനി ദൂരമെത്ര താണ്ടിയാലും
അവസാനിക്കുന്നതോ കേവലം
ആറടി മണ്ണിലല്ലോ കഷ്ടം സഖേ ..!!
ജീ ആർ കവിയൂർ
27 .02 .2021
Comments