എരിയുന്നുണ്ടോ ... (ഗസൽ )
എരിയുന്നുണ്ടോ ... (ഗസൽ )
എരിയുന്നുണ്ടാർക്കുവേണ്ടിയോ
നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ
പ്രണയത്തിൽ ചാലിച്ചെഴുതിയ തൂലികയാൽ
പാടട്ടെയോ ആഗീതം നിനക്കായി മാത്രം
എരിയുന്നുണ്ടാർക്കുവേണ്ടിയോ
എരിയുന്നുണ്ടാർക്കുവേണ്ടിയോ
നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ
പാടട്ടെയോ ആഗീതം നിനക്കായി മാത്രം
നോവിനാൽ ഒഴുകി വന്നെൻ
ഹൃദയ തന്തുവിൽ മീട്ടുമീണം
നിൻ മാന്ത്രികമാം നയനത്തിൽ
മരുന്നായി അലിഞ്ഞു ചേരുന്നുവോ
അഴലൊക്കെ അകന്നുവല്ലോ
ഗസലിന്റെ ഇണങ്ങളിൽ
ഞാനെന്നെ മറന്നു നിന്നു ഞാൻ
ഞാനെന്നെ മറന്നു നിന്നു സഖിയെ
നയനാരാമത്തിനു ചുവട്ടിലായ്
റോസാ ദലംപോലെ ചുണ്ടുകൾ
ചുംബന കമ്പനങ്ങൾക്കായി
കൊതിക്കുന്നുവോ അറിയില്ല
പ്രണയ ഗീതകം ലളിതമാണെങ്കിലും
ഹൃദയത്തെ സൂക്ഷിക്കുക നീ
കയ്യിൽനിന്നും വീണുകണ്ണാടി
പോലെ ഉടയാതിരിക്കട്ടെ സഖിയേ
എരിയുന്നുണ്ടാർക്കുവേണ്ടിയോ
നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ
എരിയുന്നുണ്ടാർക്കുവേണ്ടിയോ
നിൻ മിഴിചിരാതുകളാർക്കുവേണ്ടിയോ
ജീ ആർ കവിയൂർ
21 .02 .2021
Comments