കൊല്ലൂരിലമരും ദേവി ശരണം
അമ്മേ ശരണം ദേവി ശരണം
കൊല്ലൂരിലമരും ദേവി ശരണം
മനസ്സിൽ തെളിയുന്നല്ലോ
നിൻ സത് ചിന്മയ രൂപമമ്മേ
മൂകമാമെന്നിലക്ഷരങ്ങളാൽ
തീർക്കുമീ മലർമാല്യമാം ഗീതകം
സ്വീകരിക്കേണമേ ആദിപരാശക്തി
അമ്മേ ശരണം ദേവി ശരണം
കൊല്ലൂരിലമരും ദേവി ശരണം
അന്നപൂർണ്ണേ സദാപൂർണ്ണേ
അക്ഷര രൂപിണി ആനന്ദദായിനി
ആത്മസ്വരൂപിണി അടിയനിൽ
അവിടുത്തേ കാരുണ്യത്താൽ നിത്യം
അനുഗഹം ചൊരിയേണമേയമ്മേ
അമ്മേ ശരണം ദേവി ശരണം
കൊല്ലൂരിലമരും ദേവി ശരണം
സൗപർണ്ണികാ തീര നിവാസിനി
നീ മഹാകാളിയായ് , ലക്ഷ്മിയായ്
സരസ്വതിയായ് നിത്യം വിളങ്ങുന്നു
നിന്നെ ഭജിപ്പവർക്കു നീ നൽകുന്നു
സർവ്വ ഐശ്വര്യവുമുന്നതിയുമമ്മേ
അമ്മേ ശരണം ദേവി ശരണം
കൊല്ലൂരിലമരും ദേവി ശരണം
സിന്ദൂര വർണ്ണെ ശ്രീ ചക്ര നിവാസിനി
സുന്ദരീ സുഷമേ ആദി പരാശക്തി
മൂലാധാര സ്ഥിതേ സർവേശ്വരി
മൂലത്രയാതീതേ ദുർഗ്ഗതിനാശിനി
മൂകാസുര മർദ്ദിനി മൂകാംബികേ
അമ്മേ ശരണം ദേവി ശരണം
കൊല്ലൂരിലമരും ദേവി ശരണം
നിത്യം ദന്തധാവനപൂജയും
ദന്തധാവന മംഗളാരതിയും
പഞ്ചാമൃതാഭിഷേകവും നിവേദ്യവും
എതിരേറ്റുപൂജയും ഉഷഃശീവേലിയും
ഉച്ചപ്പൂജയും ഉച്ചശീവേലിയും കഴിഞ്ഞു
പ്രദോഷപൂജക്കു നടതുറക്കും നേരം
പഞ്ചാമൃതാഭിഷേകവും നിവേദ്യവും
സരസ്വതി മണ്ഡപത്തിൽ നാദാർച്ചനയും
അത്താഴ പൂജക്കു മംഗളാരതിയും കഴിഞ്ഞു
കഷായതീർത്ഥം നേദിച്ചു പള്ളിയുറക്കുന്നു അമ്മയേ
അമ്മേ ശരണം ദേവി ശരണം
കൊല്ലൂരിലമരും ദേവി ശരണം
ജീ ആർ കവിയൂർ
20 .02 .2021
Comments