അറിയുന്നു ഞാൻ ,.....
അറിയുന്നു ഞാൻ ,.....
ഒരു നേരം വന്നു നീയെൻ
അരികത്തു നിന്നു
അഞ്ചി കൊഞ്ചി
പുഞ്ചിരി തൂകി നിന്നില്ലേ
പീലിത്തിരുമുടിയും
ഗോരോചന കുറിയും
മഞ്ഞ പട്ടുടയണിഞ്ഞ നിന്നെ
കണ്ടു കൊതി തീരും മുമ്പേ
ഗോകുലത്തിലേക്കോ
ഗോപീവൃന്ദത്തിന്നരികിലോ
ഗോവർദ്ധനാ നീയങ്ങു
ഓടിയൊളിച്ചതെങ്ങു നീ കണ്ണാ
കണ്ണടച്ചിരുന്നു കാണ്മു
മനക്കണ്ണാലറിയുന്നു
മറ്റെങ്ങുമല്ല നീയെൻ
മനമന്ദിരത്തിലല്ലോ വസിപ്പൂ കണ്ണാ ..!!
ജീ ആർ കവിയൂർ
31 .01 .2021
Comments