ചാരുതയാർന്നീണം ( ഗസൽ )

 ചാരുതയാർന്നീണം ( ഗസൽ )


ചന്ദനം മണക്കുന്ന മേനിയഴകും 

ചഞ്ചലമായ്  തുള്ളി തുളുമ്പും മനസ്സും 

ചന്ദ്രകാന്തത്തിൻ ചാരുതയിൽ 

ചിരിവിടരുന്ന നിശാ ഗന്ധിയും 


ചാരുമുഖി നിൻ നടനം 

ചിത്തം കുളിരുന്നതും 

ചിന്തകൾ തരളിതമായ് 

ചിത്രം വരച്ചു ഞാൻ ...


മിഴിയഴകിൽനിന്നും മൊഴിയുണർന്നു

ചുണ്ടിൽ ചുംബന കമ്പനമുണർന്നു  

കവിതകളായ് ഗസലീണത്തിൻ 

ലയത്താൽ ലഹരി പടർന്നു സിരകളിൽ 


ചന്ദനം മണക്കുന്ന മേനിയഴകും 

ചഞ്ചലമായ്  തുള്ളി തുളുമ്പും മനസ്സും 

ചന്ദ്രകാന്തത്തിൻ ചാരുതയിൽ 

ചിരിവിടരുന്ന നിശാ ഗന്ധിയും


ജി ആർ കവിയൂർ 

10 02 2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “