കണ്ടുമുട്ടുന്നത് (ഗസൽ )
കണ്ടുമുട്ടുന്നത് (ഗസൽ )
ഇനി നാം പിരിയുന്നത്
കനവിൽ കണ്ടുമുട്ടുവാനോ
പുസ്തകത്താളുകൾക്കിടയിലെ
ഉണങ്ങി കരിഞ്ഞ പുഷ്പമായോ
ആഴങ്ങളിൽ നിന്നും മുങ്ങി
എടുക്കും ചിപ്പിയിലെ മുത്തോ
കുപ്പയിൽ തിളങ്ങും മാണിക്യമായോ
കുപ്പിയിൽ തിളങ്ങും ലഹരിയിലോ
മധുര നോവിന്റെ അനുഭൂതിയിൽ
പ്രണയം തുളുമ്പും വരികളിൽ
ശ്രുതി ഉണർത്തും ഗസലീണത്തിലോ
കണ്ടു മുട്ടുന്നതിനി എവിടേയോ പ്രിയതേ
രണ്ടു നിഴലുകൾ തമ്മിൽ ചേരുന്നത്
മരുഭൂവിൽ മിന്നും മണൽ തരിയിലോ
ഇനി നാം പിരിയുന്നത്
കനവിൽ കണ്ടുമുട്ടുവാനോ
ജീ ആർ കവിയൂർ
23 .02 .2021
Comments