തിരുവല്ലാഴപ്പാ നീയേ തുണ
തിരുവല്ലാഴപ്പാ നീയേ തുണ
വല്ലഭമായ് നല്ലവിധം നൽകും
നിന്നെ ഭജിപ്പവർക്കു നീ
വല്ലഭാ ശ്രീയേഴും ശ്രീ വല്ലഭ
തിരുവല്ലാഴപ്പാ നീയേ തുണ
നിനക്കായ് മാറ്റിവച്ചു വല്ലോയേറെ
നിദ്രയില്ലാ രാവുകളൊക്കെ ദേവാ
നിറങ്ങളിൽ മുങ്ങിമയങ്ങാനാവാതെ
നിറഞ്ഞാടി അണയാതെ കത്തും
നിലവിളക്കിൻ മുന്നിലായെത്രയോ
നിലക്കാത്ത അസുരവാദ്യത്തിൽ
ചെമ്പട അടന്ത ചെമ്പ താളങ്ങൾ
മുറുകുമ്പോൾ കൈമണി കൊട്ടി
കാനക്കുറിഞ്ഞി’, ‘സാമന്തമലഹരി’,
’മാരധനാശി’, ’പാടി’ രാഗാലാപങ്ങളിലൂടെ
മുക്തകണ്ഠം നിൻ അപദാന കഥകൾ
പാടും നാവുകളിൽ നീ വസിക്കുന്നു ദേവ
പച്ച, കത്തി, കരി, താടി, മിനുക്ക്
വേഷങ്ങൾ മാറി മാറി കെട്ടിയാടുന്ന
വേദിക്കരികത്തു അദൃശ്യനായി
നിൽക്കുന്ന ദേവാ വല്ലഭാ ശ്രീ വല്ലഭാ
കണ്ണിണയ്ക്കാനന്ദം നൽകുന്നു
നിത്യം നിൻ നടയിങ്കലാടുന്നു
രുഗ്മിണി സ്വയംവരവും പിന്നെ
സന്താന ഗോപാലവും കിരാതവും
''അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖദേവ നത ...ആ...
അജമുഖദേവ നത ...ആ...''
വല്ലഭമായ് നല്ലവിധം നൽകും
നിന്നെ ഭജിപ്പവർക്കു നീ
വല്ലഭാ ശ്രീയേഴും ശ്രീ വല്ലഭ
തിരുവല്ലാഴപ്പാ നീയേ തുണ
ജീ ആർ കവിയൂർ
16. 02 .2021
Comments