പ്രണയമേ നീ ജയിക്കു (ഗസൽ )
പ്രണയമേ നീ ജയിക്കു (ഗസൽ )
പ്രണയമേ നീ ജയിക്കയെന്നും
പ്രാണൻ പോയാലും നിന്റെ
ഖ്യാദി നിലനിൽക്കട്ടെ എന്നും
ഖേദമേറെ താങ്ങാനാവില്ല സഖേ
ഹൃദയ നോവുകലൊരിക്കലും
സമാധാനത്തോടെ കഴിയാൻ
അനുവദിച്ചിട്ടില്ല ഒരിക്കലും
ശിശിരക്കുളിരല വീശിയപ്പോൾ
നിന്നെ ഞാനങ്ങുയൊർത്തു
പ്രണയ നോവേറ്റു പിടഞ്ഞു
ഏറെ നേരം വേദന കൊണ്ടു
നീറുന്ന ഹൃദയത്തേ നീയറിഞ്ഞോ
വിരഹ നോവിനാൽ പിടഞ്ഞു മനം
ഉടഞ്ഞ കണ്ണാടി പോലെയായി വീണ്ടും
തുടർന്നു കൊണ്ടേയിരുന്നുയീ കഥ
നഷ്ടങ്ങളുടെ കണക്കുകളേറെ ബാക്കി
തോൽക്കുന്നു ഞാനെന്നും നിന്റെ
സ്നേഹ പ്രകടനത്തിൻ മുന്നിൽ
നീ ജയിക്കുന്നതല്ലേ എന്നുമെനിക്കിഷ്ടം
പ്രണയമേ നിന്റെ പാരാജയം നോവുതന്നെ
പ്രണയമേ നീ ജയിക്കയെന്നും
പ്രാണൻ പോയാലും നിന്റെ
ഖ്യാതി നിലനിൽക്കട്ടെ എന്നും
ഖേദമേറെ താങ്ങാനാവില്ല സഖേ
ജീ ആർ കവിയൂർ
14 .02 .2021
Comments