ഗിരിജാ സുത
ഗിരിജാ സുത
ഗിരിജാ സുത ഗണനായകാ
ഗിരിമകളെല്ലാമകറ്റിടെണമേ
മോദക പ്രിയനേ ആമോദം നൽകണേ
മൂഷിക വാഹനാ കരിവരാമുഖാ
വേദ വേദാന്തങ്ങളൊക്കെ ഗ്രഹിച്ചവനേ
വേദവ്യാസനു തുണയേകിയോനേ
വേപഥു പൂണ്ടു വിളിപ്പവർക്കാശ്രയമേ
വേലായുധ സോദരനേ നീയേ തുണ
ഗിരിജാ സുത ഗണനായകാ
ഗരിമകളെല്ലാമകറ്റിടെണമേ
മോദക പ്രിയനേ ആമോദം നൽകണേ
മൂഷിക വാഹനാ കരിവരാമുഖാ
വിശ്വമെല്ലാം നയിക്കും നായകനേ
വിപ്രന്മാർക്കേറ്റം പ്രിയമുള്ളോനേ
വല്ലവിധേയവും കാപ്പവനേ
വിനയെല്ലാമകറ്റുക വിനായകനേ
ഗിരിജാ സുത ഗണനായകാ
ഗരിമകളെല്ലാമകറ്റിടെണമേ
മോദക പ്രിയനേ ആമോദം നൽകണേ
മൂഷിക വാഹനാ കരിവരാമുഖാ
ഐശ്വര്യ ദായകാ ഏക മാനപ്പോരുളേ
ഏവർക്കും പ്രിയനേ ഏക ദന്താ ഗജാനന
ഹേ ശിവസുതനേ ഹംസ ധ്വനി ഭൂഷിത
ഹേരംബനേ നിത്യം നീയേ തുണ ...!!
ഗിരിജാ സുത ഗണനായകാ
ഗരിമകളെല്ലാമകറ്റിടെണമേ
മോദക പ്രിയനേ ആമോദം നൽകണേ
മൂഷിക വാഹനാ കരിവരാമുഖാ ..!!
ഓംകാര രൂപനേ ഒളിമങ്ങാതെ കാക്കണേ
മൂലാധാത്തിൻ അധിപനേ ഐങ്കരനേ തുണ
മമ മാലകറ്റുക മൂഷിക വാഹനനെ പ്രിയനേ
മാനസത്തിൽ വിളങ്ങണേ മഹാഗണപതേ
ഗിരിജാ സുത ഗണനായകാ
ഗരിമകളെല്ലാമകറ്റിടെണമേ
മോദക പ്രിയനേ ആമോദം നൽകണേ
മൂഷിക വാഹനാ കരിവരാമുഖാ ..!!
ജീ ആർ കവിയൂർ
13 .02 .2021
Comments