കണ്ണു നിറഞ്ഞു

 കണ്ണു നിറഞ്ഞു 



രചന ജീ ആർ കവിയൂർ 



ആരും കണ്ടാൽ കൊതിക്കും 

ആലിലയിൽ പള്ളികൊള്ളും 

കാൽ വിരലുണ്ടു രസിക്കും 

ബാലഗോപാലനേ കണ്ടേൻ ...


കാലിൽ തളയും കയ്യിൽ കാപ്പും 

കൈവിരലിൽ മോതിരവും 

അരമണി കിങ്ങിണി തരിവളയും  

അറിയാതെയൊന്നു  കണ്ണടച്ചു തുറന്നപ്പോൾ 


കണ്ടില്ല കായാമ്പു വർണ്ണനേ 

കണ്ടു കൊതിതീർന്നില്ല 

കന്മഷങ്ങളെല്ലാം മറന്ന് അറിയാതെ 

കണ്ണു നിറഞ്ഞു പോയി കണ്ണാ 

കണ്ണാ കണ്ണാ കണ്ണാ ..........


ജീ ആർ കവിയൂർ 

03 .02 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “