കാത്തിരിക്കാം.
കാത്തിരിക്കാം.
ഇന്ദുലേഖ മന്ദഹാസം പൊഴിക്കുവോളം
ഇറയത്തെ മുല്ല വള്ളി പൂക്കുവോളം
കിഴക്ക് പൂമീനുദിക്കുവോളം
കാൽ പെരുമാറ്റം കേൾക്കുവോളം
കുയിൽ പാടും മൊഴികളിലും
മയിലാടും ശോഭകളിലും
പച്ചക്കിളി കൊഞ്ചലിലും
ശലഭ ചിറകിലും കണ്ടുകേട്ടും
ഹേമന്ത് ശിശിര വർഷ വസന്തങ്ങൾ
വന്നുപോവും ജന്മജന്മത്തരങ്ങളോളം
കൽപനികത തീർക്കും കവിത വിരിയുവോളം
ഹൃദയ മിടിപ്പോടെ കാത്തിരിക്കാം
പ്രിയതേ നിനക്കായി കാത്തിരിക്കാം.
ജീ ആർ കവിയൂർ
28.02.2021.
Comments