മോക്ഷവും കാത്ത്

  മോക്ഷവും കാത്ത് 


മിഴി ചിമ്മി ഉണരും നേരത്തു 

ഒപ്പം നീയുണ്ടായിരിക്കണേ കണ്ണാ 

മൊഴിയുവാൻ നിൻ നാമം മാത്രം 

നിത്യമെന്നൻ നാവിലുണ്ടാവണേ കണ്ണാ 


മനമെന്ന കുരുവി പറന്നു നടക്കുമ്പോൾ 

മൃത്യുവിൻ കരങ്ങൾ പുൽകുമ്പോൾ 

മൃദുവായ നിൻ പുഞ്ചിരിയുമായി 

മെല്ലെ കൊണ്ട് പോകണേ കണ്ണാ   


പോകും വഴിക്കായി മധുരയും 

വൃന്ദാവനവും ദ്വാരകയും കാട്ടി 

എന്നെ കാശിയും കടന്നങ്ങു 

മോക്ഷം നൽകണേ കണ്ണാ 


ജീ ആർ കവിയൂർ 

03 .02 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “