എന്റെ പുലമ്പലുകൾ - 89
എന്റെ പുലമ്പലുകൾ - 89
മനുഷ്യനു മനുഷ്യനായി
എന്ത് നൽകാനാവും
എന്ത് കൊടുത്താലുമതു
ഈശ്വൻ കൊടുക്കും പോലെയല്ലോ
എന്റെ കൊലയാളി
എന്റെ ന്യായാധിപനല്ലോ
എങ്ങിനെ അനുകൂലമായി
എനിക്ക് വിധി കൽപ്പിക്കുക
ജീവിതത്തെ സസ്‌സൂക്ഷമമായി
കണ്ടു അടുത്തു നിരീക്ഷിക്കുമല്ലോ
അതിന് മുഖം കണ്ടാൽ മനസ്സ് നോവില്ലേ
കണ്ണുനീർ പൊഴിക്കേണ്ടിവരുമല്ലോ
ചോദിക്കുക എന്നോട് ഒന്ന്
സുഹൃത്തിൻ സ്നേഹ ബഹുമതി
ശത്രുക്കൾ പോലും മതിക്കും
ഞാനൊരു സ്നേഹ ഗായകനല്ലോ
ഇനിഞാനെന്തു പറയായാനിനി
ഈശ്വൻ പോലുമിനി എന്തു
മരുന്നാണ് തരിക അറിയില്ല, മനുഷ്യൻ
മനുഷ്യനായിയെന്തു നൽകാനാവും
ജീ ആർ കവിയൂർ
23 .02 .2021
Comments