നീ അറിയുന്നുണ്ടോ (ഗസൽ)
നീ അറിയുന്നുണ്ടോ (ഗസൽ)
ഞാന്നു കിടക്കും ഞാവൽ പഴങ്ങൾ
ഞെട്ടറ്റു പോകാതെ നിനക്കു ഞാൻ തന്നില്ലേ
ഞായെൻ മനവും തനവും മൊക്കെ
സ്വപ്ന കഞ്ചുകമൂരി തന്നില്ലേ നിനക്ക് തന്നില്ലേ
സ്വർഗ്ഗവും നരകവും വേറെങ്ങുമല്ലന്നു
സ്വയം നിനക്ക് കാട്ടി തന്നില്ലേ
സ്വർണ്ണ ഖജിതമാം സ്നേഹ പരാഗം തന്നില്ലേ
നിനക്ക് കാട്ടി തന്നില്ലേ പ്രിയതേ പ്രിയതേ
ഞാനറിയാതെ എന്നെ അറിയാതെ നീ
വിട്ടകന്നില്ലേ എങ്ങോട്ടേക്കോവിട്ടകന്നില്ലേ
ഞാനറിയുന്ന വേദന നിനക്കറിവതുണ്ടോ
ഞാനറിയുന്ന ആത്മ നോവ് നിനക്കറിവതുണ്ടോ പ്രിയതേ
ജീ ആർ കവിയൂർ
19 .02 .2021
Comments