ഓർമ്മ നോവ് (ഗസൽ )

ഓർമ്മ നോവ്  (ഗസൽ )


ചുണ്ടുകളിൽ വിരഹത്തിൻ 

ഗീതിക ഉണരുന്നുവോ 

ഗസലീണമായ് ഒഴുകുന്നുവോ 

അറിയാതെ കണ്ണുകളിൽ 


നനവുറുന്നുവല്ലോ പ്രണയമേ 

അഴലിന്റെ ആഴങ്ങളിൽ നിന്നും 

ഉദിരുന്നുവോ  ജ്വാലയായ് 

ലഹരിയായ് സിരകളിൽ 


ഞാനറിയാതെ പടരുന്നുവോ 

മിഴിയിണകളിൽ വിരിയുന്ന 

മൊഴികളാവും വരികളെന്നിൽ 

ഓർമ്മകളുടെ വസന്തം തീക്കുന്നുവോ 


വർണ്ണങ്ങളായി രൂപങ്ങളായി 

ചിലപ്പോൾ തണലായി വെയിലായി 

എൻ ചിന്തകളിൽ നീ നിറയുന്നുവോ 

നിൻ  വിരഹനോവ് സഖിയെ 


ജീ ആർ കവിയൂർ 

17 .02 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “