തിരു ഉത്സവം

ശ്രീ വല്ലഭാ ശ്രീയെഴും വല്ലഭാ 

വല്ലവിധവും നല്ലതു വരുത്തുക 

ഇണ്ടലെല്ലാം  കൊണ്ടൽ കൊള്ളും 

നല്ലവനേ വല്ലഭനേ ശ്രീ വല്ലഭനേ 


ഒന്നാം പൂജക്കു  ബാലനും 

രണ്ടാം പൂജക്കു ബ്രഹ്മചാരിയും 

മൂന്നാം  പൂജക്കു ഗൃഹസ്ഥാശ്രമിയും 

നാലാം പൂജക്കു വാനപ്രസ്ഥിയുമായ് 


അവസാനപൂജയിൽ സന്യാസിയായ് 

ഭഗവാനെ സങ്കല്പിക്കവേ 

വെള്ളയും കാവി വസ്ത്രങ്ങളും 

ധരിച്ചു കാണുന്ന രൂപം മോഹനം 


പടറ്റിപ്പഴവും പാള നിവേദ്യവും 

പണപ്പായസവും തുലാപ്പായസവും 

പ്രഥമനുമടങ്ങും അന്നദാനവും 

നിനക്കേറ്റം പ്രിയമല്ലയോ ഭഗവാനേ 


മീനത്തിലെ ഉത്രം നാളിലായി 

നിൻ സോദരിമാരാം

പടപ്പാട്ടമ്മയും 

ആലംതുരുത്തിയമ്മയും 

കരുനാട്ടു കാവിലമ്മയും  

നിന്നെ കാണാനായതാ 


ജീവിതയിലേറി നൃത്തം വച്ചു 

നിന്നെ കണ്ടു ആനന്ദിച്ചു 

വടക്കേ നടയിലൂടെ 

വന്നകലുമ്പോഴായ്   


കണ്ടു മനം നിറഞ്ഞു 

നീ ഭക്തർക്കനുഗ്രഹം 

ചൊരിയുന്നുവല്ലോ  ഭഗവാനേ 

സാക്ഷാൽ നാരായണനാകും ശ്രീവല്ലഭനേ 


കുംഭ മാസത്തിൽ  പൂയത്തിനു 

തിരുവാറാട്ടുത്സവത്തിയ്  കണ്ടു 

നിന്നെ തൊഴുവാനടിയനും 

ഭാഗ്യം നൽകണേ ഭഗവാനേ ..!! 


നിത്യം വന്നു പള്ളിയുറങ്ങും മുൻപേ  

കണ്ടു വണങ്ങാൻ കഴിയാത്തവയുടെ 

പുരുഷനാരായണ പൂജകളെല്ലാം 

മാനസ പൂജയായ് കരുതണേ ഭഗവാനേ ..!!


ശ്രീ വല്ലഭാ ശ്രീയെഴും വല്ലഭാ 

വല്ലവിധവും നല്ലതു വരുത്തുക 

ഇണ്ടലെല്ലാം  കൊണ്ടൽ കൊള്ളും 

നല്ലവനേ വല്ലഭനേ ശ്രീ വല്ലഭനേ  ..!!


ജീ ആർ കവിയൂർ 

11 .02 .2021 



 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “