വരവും കാത്ത്



വരവും കാത്ത്  


ഉദയ കിരണങ്ങൾ 

കാത്തു കിടക്കും 

മഞ്ഞിൻ മൂടുപടം 

പുതച്ചുറങ്ങും 


കടുക് പൂക്കും നാട്ടിൽ 

സ്വപ്നം കണ്ടു കിടന്നു 

മനസ്സ് വിരഹ കുളിമൂടി 

നിദ്രയുടെ ചിറകൊടിഞ്ഞു 


മധുര നാവുകളിലൂടെ 

വാക്കുകൾക്കായി കാതോർത്ത് 

ശലഭമായ് പറന്നുയന്നു 

ശിശിര വസന്തം തീർക്കും 


കുന്നുകളും കുഴികൾക്കുമപ്പുറം 

സമാന്തങ്ങളിലൂടെ യാത്ര 

നിഴൽ പടരും രാവിൽ 

നിലാവ് വിളറിവെളുത്ത


വരവറിയിച്ചു ദിനങ്ങളുടെ 

വിരസതയകറ്റിയ മാനത്ത് 

പോക്കുവെയിൽ മഞ്ഞപൂശി 

വിഷുവരുമെന്നു ആശ്വാസം 


പകർന്നു കൊണ്ടു 

വേലിക്കരികിലെ 

കർണ്ണികാരം പൂവിട്ടു 

കൺകൾ വിടർന്നു വിഷുവിനായ് 


ഉദയകിരണങ്ങൾ കാത്തു കിടന്നു 

കിഴക്കൻ ചക്രവാളത്തിൻ 

കവിളുകൾക്കു തുടിപ്പ് 

കനവ് കണ്ടു കിടന്നു മടിച്ചു 



ഉഴറിയ മനസ്സിൽ ചാഞ്ചാട്ടം 

ഇട നെഞ്ചിൻ മിടിപ്പേറി 

വരും പുലരിയുടെ  പ്രതീക്ഷകളാകും 

കിരണങ്ങൾ പെയ്യ്തിറങ്ങി 


ജീ ആർ കവിയൂർ

18 .02.2021


ഉദയ കിരണങ്ങൾ 

കാത്തു കിടക്കും 

മഞ്ഞിൻ മൂടുപടം 

പുതച്ചുറങ്ങും 


കടുക് പൂക്കും നാട്ടിൽ 

സ്വപ്നം കണ്ടു കിടന്നു 

മനസ്സ് വിരഹ കുളിമൂടി 

നിദ്രയുടെ ചിറകൊടിഞ്ഞു 


മധുര നാവുകളിലൂടെ 

വാക്കുകൾക്കായി കാതോർത്ത് 

ശലഭമായ് പറന്നുയന്നു 

ശിശിര വസന്തം തീർക്കും 


കുന്നുകളും കുഴികൾക്കുമപ്പുറം 

സമാന്തങ്ങളിലൂടെ യാത്ര 

നിഴൽ പടരും രാവിൽ 

നിലാവ് വിളറിവെളുത്ത


വരവറിയിച്ചു ദിനങ്ങളുടെ 

വിരസതയകറ്റിയ മാനത്ത് 

പോക്കുവെയിൽ മഞ്ഞപൂശി 

വിഷുവരുമെന്നു ആശ്വാസം 


പകർന്നു കൊണ്ടു 

വേലിക്കരികിലെ 

കർണ്ണികാരം പൂവിട്ടു 

കൺകൾ വിടർന്നു വിഷുവിനായ് 


ഉദയകിരണങ്ങൾ കാത്തു കിടന്നു 

കിഴക്കൻ ചക്രവാളത്തിൻ 

കവിളുകൾക്കു തുടിപ്പ് 

കനവ് കണ്ടു കിടന്നു മടിച്ചു 



ഉഴറിയ മനസ്സിൽ ചാഞ്ചാട്ടം 

ഇട നെഞ്ചിൻ മിടിപ്പേറി 

വരും പുലരിയുടെ  പ്രതീക്ഷകളാകും 

കിരണങ്ങൾ പെയ്യ്തിറങ്ങി 


ജീ ആർ കവിയൂർ

18 .02.2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “