അല്ല ഞാൻ
അല്ല ഞാൻ
ചെറുതായ വലിയ കാര്യം പറയുവാൻ
ചെറുശ്ശേരിയല്ലായെന്നറിയുന്നേൻ
ഉള്ളു തുറന്നു ഉള്ളതൊക്കെ
ഉലയൂതി പതം തീർത്ത തങ്ക വരികൾ
തീർക്കാൻ ഞാനൊരു ഉള്ളുരുമല്ല
തഞ്ചത്തിലായി തുള്ളി പാടി
ഒടുന്ന ലോകത്തിന് കാപട്യങ്ങളെ
ഓട്ടം തള്ളലിൽ പകർത്താൻ കുഞ്ചനുമല്ല
കാലത്തിൻ ദുരവസ്ഥകളെ കാട്ടി തരാൻ
കാല്പനികത കലർത്തി പാടാൻ ആശാനുമല്ല
ഭക്തിയാൽ പ്രണയിനിയാം കവിതയെ
ഭാണ്ഡത്തിലാക്കി നടന്നു പോയ
ഭാവനാഭരിതമാം കാവ്യങ്ങൾ തീർക്കാൻ 'പീ'യുമല്ല
കുഞ്ഞി വരികളാൽ കവിതക്ക് കുട്ടി
കുറുമ്പുകളാൾ കുഞ്ഞുവരികളിൽ
കാര്യങ്ങൾ വലുതാക്കി പറയാൻ കുഞ്ഞുണ്ണിയുമല്ല
അക്കങ്ങൾക്കും അർത്ഥത്തിനും വിത്തത്തിനും
അലയാതെ അന്ത്യമായി ഇരുളല്ലോ സുഖപ്രദമെന്നു
അറിഞ്ഞു പായാൻ അക്കിത്തവുമല്ലയെന്ന അറിവ്
ഞാനെന്ന ഞാനേ ഞാനാക്കി മാറ്റാൻ
ഞാനെന്ന ഞാനിന്റെ ഞാണൊലി കേട്ടിട്ട്
ഞെട്ടിയിട്ട് കപിയുടെ ഊര്കാരനായ്
പടിയാറു കടക്കാൻ ആറുതാണ്ടാൻ ശ്രമിക്കും
ജീ ആർ കവിയൂർ എന്ന ജീ രഘുനാഥ് എന്ന ഞാൻ
05 .02 .2021
Comments