കുളിർ കോരി സഖേ ,,!! (ഗസൽ)
കുളിർ കോരി സഖേ ,,!! (ഗസൽ)
എന്ത് കണ്ടു എന്ത് കേട്ടു ഞാൻ
നീ കാട്ടും വഴിയേ നടന്നപ്പോൾ
നനഞ്ഞ മണ്ണിൻ മണം പകർന്നു
മൊഴികൾ കാതിൽ കുളിർ കോരി
അണയാനൊരുങ്ങും ചിരാതിൻ
ആത്മ നൊമ്പരമാരു കേട്ടു
കരുംതിരിയുടെ നോവാരറിഞ്ഞു
വറ്റിയ മനമാരുകണ്ടു സഖേ
പുലരുവോളം ഉറക്കമില്ലാതെയാടി
പലവുരു പറയാനൊരുങ്ങിയ പദം
പുഴപോലെ വറ്റി വരണ്ടു പോയല്ലോ
പുണരാതേ പോകുമോ ഉൾക്കടൽ സഖേ
നിൻ നാദ ധ്വനികളെന്നിലേ
വിരഹം തൊട്ടുണർത്തി
ധമനികളിൽ ലഹരി പടർത്തി
പ്രണയ വസന്തം തീർത്തു ഗസൽ
എന്ത് കണ്ടു എന്ത് കേട്ടു ഞാൻ
നീ കാട്ടും വഴിയേ നടന്നപ്പോൾ
നനഞ്ഞ മണ്ണിൻ മണം പകർന്നു
മൊഴികൾ കാതിൽ കുളിർ കോരി സഖേ ,,!!
ജീ ആർ കവിയൂർ
20 .02 .2021
Comments