ശ്രീ മന്നത്തു പത്മനാഭ നൗമി

ശ്രീ മന്നത്തു പത്മനാഭ നൗമി 

ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി 

സാമൂഹികസാമുദായികനവോത്ഥാനത്തിൻ 

നായകാസ്മരിക്കുന്നേൻ നിൻ നാമമത്രയും 

ഭാരതകേസരി ബഹുമാനിതനേ , പത്മഭൂഷിതനേ ! 

ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി 

പെരുന്നയിൽ പിറന്നു പാരാകെ പ്രസിദ്ധനാം 

മൂലം നക്ഷതജാതനാം  അങ്ങ് മൂലമല്ലോയിന്നും 

നായർതൻ  പേരുംപെരുമയും നിലനിന്നീടുന്നു  

നായകനെ നിന്നെയീ  സുദിനത്തിൽ സ്‌മരിച്ചീടുന്നു 

ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി 

സ്വയമുരുകി മറ്റുള്ളവർക്ക് പ്രഭയേകിയ ജന്മമേ 

എത്ര പ്രകീർത്തിച്ചാലും തീരില്ല നിന്നപദാനങ്ങൾ

കെട്ടുകല്യാണവും പുലകുളിയടിയന്തിരങ്ങളും 

പാടേകുറച്ചു  സമുദായത്തെ കരകയറ്റിയവനേ 

ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി 

സാമൂഹികയുച്ചനീചത്വങ്ങളേയകറ്റാനായ് അങ്ങ് 

നെടുനായകനായി നയിച്ചു വൈക്കം സത്യാഗ്രഹം 

പ്രത്യയശാസ്ത്രത്തിന്റെ മുന്നിലൊട്ടുമേ   

അടിപതറാതെ തൻ പ്രജകളെ നയിച്ച്

സമരത്താൽ വിമോചിതനാക്കിയില്ലേ 

ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി 

പിടിയരിപ്പിരിവുകൾ നടത്തിയേറെ ക്ലേശം സഹിച്ചു 

വിദ്യാദാഹികൾക്കായി തീർത്തില്ലേ അവിടുന്നു 

വിദ്യാലയങ്ങളും കലാലയങ്ങളും കേരളമൊട്ടുക്കു 

ആതുരസേവനാർത്ഥം നിർമ്മിച്ചില്ലേ ആശുപത്രികൾ 

സ്വന്തം സമുദായമല്ലോ അങ്ങേക്ക് ദേവനും ദേവിയും 

ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി 

എവിടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയും 

ആത്മവിശ്വാസവുമുണ്ടോ അവിടെ വിജയമെന്നും 

അതില്ലാത്തിടത്തെല്ലാം പാരാജയമാണെന്ന് 

സ്വന്തം ഭഗവത്ഗീതയെന്നു പഠിപ്പിച്ചു 

മാർഗ്ഗദർശിയാണവിടുന്നെന്നുമിന്നും   

ശ്രീ പത്മനാഭനൗമി  ശ്രീ മന്നത്തു പത്മനാഭനൗമി 

ജീ ആർ കവിയൂർ 

25 .02 .2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “