കുറും കവിതകള്‍ 586
കുറും കവിതകള്‍ 586
കണ്ണില്‍ എണ്ണയൊഴിച്ചു
കാത്തിരിക്കുന്നു ആനയെ .
ഉള്ളിന്റെ ഉള്ളിലെ ഭീതി ..!!
ഒരുങ്ങുന്നുണ്ട്
കാതടക്കുമാറു
പൊട്ടിവിരിയാന്‍ അമിട്ട് ..!!
ആറിതണുക്കുന്നുണ്ട്
സന്ധ്യാംബരം
രാത്രികണ്ണെഴുതിയൊരുങ്ങുന്നു ..!!
ചെമ്പിലതാളില്‍ എഴുതും
തിളക്കമാര്‍ന്ന കവിത
ഓര്‍മ്മകളിലൊരു മഴക്കാലം ..!!
പറന്നിറങ്ങുന്നു പാടത്ത്
അപ്സരസ്സുകളെ പോല്‍
ദേശാടനപറവകള്‍ ..!!
ലിങ്കുകള്‍ ഓടി നടക്കുന്നു
ലിംഗ ഭേദമെന്ന്യേ
ഭയഭീതരായ് മുഖപുസ്തകമാകെ ..!!
നീലരാവൊരുങ്ങി
നിന്‍ ഓര്‍മ്മകളുടെ
പിന്‍നിലാവുമായി ..!!
ഗൃഹപ്രവേശം
ഒരു പൂച്ചകുട്ടി ചുറ്റുന്നു
സ്വന്തം വാലിനു പിന്നാലെ ..!!
പ്രകാശപൂരിതമാം മദ്ധ്യാഹ്നം
മാടക്കടയുടെ മുന്നില്‍
പഴക്കുലകടിക്കുന്നൊരു പശു ..!!
എന്നെയും കുട്ടുകുട്ടാമോ
ചെറുകിളി അണ്ണാരകണ്ണനോട്
പ്രഭാത കാഴ്ച..!!
കണ്ണില്‍ എണ്ണയൊഴിച്ചു
കാത്തിരിക്കുന്നു ആനയെ .
ഉള്ളിന്റെ ഉള്ളിലെ ഭീതി ..!!
ഒരുങ്ങുന്നുണ്ട്
കാതടക്കുമാറു
പൊട്ടിവിരിയാന്‍ അമിട്ട് ..!!
ആറിതണുക്കുന്നുണ്ട്
സന്ധ്യാംബരം
രാത്രികണ്ണെഴുതിയൊരുങ്ങുന്നു ..!!
ചെമ്പിലതാളില്‍ എഴുതും
തിളക്കമാര്‍ന്ന കവിത
ഓര്‍മ്മകളിലൊരു മഴക്കാലം ..!!
പറന്നിറങ്ങുന്നു പാടത്ത്
അപ്സരസ്സുകളെ പോല്‍
ദേശാടനപറവകള്‍ ..!!
ലിങ്കുകള്‍ ഓടി നടക്കുന്നു
ലിംഗ ഭേദമെന്ന്യേ
ഭയഭീതരായ് മുഖപുസ്തകമാകെ ..!!
നീലരാവൊരുങ്ങി
നിന്‍ ഓര്‍മ്മകളുടെ
പിന്‍നിലാവുമായി ..!!
ഗൃഹപ്രവേശം
ഒരു പൂച്ചകുട്ടി ചുറ്റുന്നു
സ്വന്തം വാലിനു പിന്നാലെ ..!!
പ്രകാശപൂരിതമാം മദ്ധ്യാഹ്നം
മാടക്കടയുടെ മുന്നില്‍
പഴക്കുലകടിക്കുന്നൊരു പശു ..!!
എന്നെയും കുട്ടുകുട്ടാമോ
ചെറുകിളി അണ്ണാരകണ്ണനോട്
പ്രഭാത കാഴ്ച..!!
Comments