Monday, April 25, 2016

കുറും കവിതകള്‍ -591

കുറും കവിതകള്‍- 591

പ്രാതലുമായി
ആശുപത്രിയിലേക്ക്
ചുവടുവേപ്പുകൾക്ക് ചിന്താഭാരം ..!!

കൈവെള്ളം കൊടുത്തു
വേനലിന്‍ നാവു നനച്ചു
എന്നിട്ടും മഴ കനിഞ്ഞില്ല ...!!

ഒറ്റയടിപാതയിൽ
കണ്ണും നട്ടിരുന്നു അവൾ  .
വെയിൽ പെയ്യ്തു ...!!

അമ്പിളിതാരകം പൊലിഞ്ഞു
രാവ് ഇരുണ്ടു കറുത്തു..
കണ്ണടക്കാതെ  കാത്തിരിപ്പിൻ  വിരഹം  ..!!

നുരയും പതയുമായി
തിര കരയോടു അടുത്തു
ക്ഷീണിതനായി മടങ്ങി ...!!

വര്‍ണ്ണങ്ങളില്‍
എണ്ണിയാല്‍ വിരളം
മണ്ണിലി സൗഹൃദം  ധന്യം ..!!

ഹൃദയം പകര്‍ന്നുകിട്ടിയിട്ടും
പൊലിഞ്ഞു പോയൊരു
അമ്പിളിക്കു  കണ്ണുനീര്‍ പുഷ്പങ്ങള്‍  ..!!

വിശപ്പിന്‍ മുന്നില്‍
നിസീമമായ സാഗരമല്ലോ
അമ്മയുടെ സ്നേഹം

പെണ് എഴുത്തിനു
ഏറെ ഹായ് ഹുയ്
ഹൈക്കു ഹായ്ജാക്ക് ..!!

താഴെ ചുട്ടു പൊള്ളും
മരുഭൂമിയുടെ നെഞ്ചകം
മുകളില്‍ മുകിലിന്‍ ആലിംഗനം  ..!!

No comments: