കുറും കവിതകള്‍ 585

കുറും കവിതകള്‍ 585


ഒറ്റക്ക് കഴിഞ്ഞ ബാല്യമേ
ഇന്നും നീ എന്നെ തനിയെ
ജീവിക്കാന്‍ പഠിപ്പിച്ചു നന്ദി ..!!

മുറ്റത്തു വട്ടം വരച്ചു
കളിക്കുന്നു  മഴ .
ആഞ്ഞു പെയ്യാന്‍ ഉള്ള ഭാവമില്ല ..!!

അഴല്‍ താണ്ടി
വിശപ്പിന്‍ വഴിയരികില്‍
ഉരുളുന്ന ജീവിത ചക്രങ്ങള്‍ ..!!


ജീവിത സാന്തനങ്ങളില്‍
തണല്‍ തേടുന്നു .
അമ്പല മുറ്റത്തെ ആലിന്‍ ചുവട്ടില്‍..!!

എന്തുഞാനെഴുതേണ്ടത്
പ്രകൃതിയുടെ ശാന്തതയില്‍
എല്ലാം മറന്ന നിമിഷം ..!!

ഉപേഷിക്കപ്പെട്ടവന്റെ
അഴലിന്‍ ആഴം അറിയുന്നുവോ ?....
വീണപൂവിന്‍ ദുഃഖം ..!!

വെയിലേറ് കൊള്ളാതെ
നെഞ്ചോടു ചേര്‍ത്തു
നീങ്ങുന്ന അമ്മതണല്‍ ..!!

മഴമേഘ കാരുണ്യത്തിനായി
കേഴുന്നു മലയാള കരയാകെ
മഴു വിജയ ഭാവത്തില്‍ തിളങ്ങുന്നു ..!!

ഇരുളുന്ന മാനം
കുളിരുന്നു മനം
മഴയൊന്നു പെയ്യ് തെങ്കില്‍ ..!!

ഉദയകിരണം
തഴുകിയുണർത്തി
നിദ്രയും വിടവാങ്ങി. ..!!

കാവലാണിന്നും
മിഴി പൂട്ടാതെ
തുങ്ങിയാടി റാന്തല്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “