കുറും കവിതകള്‍ 571

കുറും കവിതകള്‍ 571

മഞ്ഞണിഞ്ഞ പ്രഭാതം
പുഴയുടെ നെഞ്ചാഴങ്ങളില്‍
കഴുക്കോല്‍ അമര്‍ത്തി അക്കരക്ക്‌..!!


കാട്ടുപൂക്കള്‍ കണ്‍മിഴിച്ചു
ആരുടെയോ വരവുകാത്ത് .
കാറ്റിനു സുഗന്ധം ..!!

മലക്ക് വെള്ളി അരിഞ്ഞാണം
കാറ്റിനു കുളിര്‍
കണ്ണിനു കൗതുകം നെല്ലിയാമ്പതി ..!!


കൊച്ചിയുടെ സായന്തനങ്ങളില്‍
കത്തിയെരിയുന്നു
ചക്രവാളവും കായലും ..!!

വിളഞ്ഞു കിടക്കുന്ന നെല്‍വയല്‍
ഇടയന്റെ കണ്ണുതെറ്റിച്ചു
മേയുന്നു ചെമ്മരിയാടുകള്‍ ..!!

കുഴലൂത്തുകാരന്റെ മുന്നില്‍
പൂത്തുകായിച്ചു പുളിമരം
പാട്ടിന്‍ ശ്രുതി മാറ്റം ..!!

കടലലയുടെ
ലവണ ചുംബനം .
തഴച്ചു വളര്‍ന്നു പായല്‍..!!

എത്രയോ വസന്തങ്ങൾ
പടികടന്നു എത്തിയി
ഓര്‍മ്മകളുടെ ഇടനാഴിയിലുടെ   ..!!

മരത്തിലും മരച്ചുവട്ടിലും 
പൂക്കാലം വിരുന്നെത്തി
വസന്തത്തോടോപ്പം ..!!

രാത്രിയുടെ മൗനത്തെയുടച്ചു
തവളകള്‍ കച്ചേരി നടത്തി
നക്ഷത്രങ്ങള്‍ കണ്‍ ചിമ്മിയുണര്‍ന്നു ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “