ഏകാന്തതയുടെ തടവറയില്‍...

ഏകാന്തതയുടെ തടവറയില്‍...


വിടചൊല്ലി പിരിയുമാ വേളയതിൽ നിന്‍ വാടിയ മുഖം കണ്ടു
ഒരുനിമിഷം ഞാന്‍ എന്നെ മറന്നങ്ങു ഓര്‍ത്തുപോയി

മറവിതന്‍ ചെപ്പില്‍ അറിയാതെ ഒളിപ്പിചോരെന്‍
സ്നേഹത്തിന്‍ കേടാവെളിച്ചം നിന്‍ കണ്ണിലാകെ

ഇനിയെന്നു  വരുമെന്‍ അരികത്തു വന്നങ്ങു
എന്നെ  സങ്കട കടല്‍കടത്തീടുമോമലാളെ .

സ്വപ്നങ്ങള്‍ തീര്‍ക്കുന്നു വന്നു നീ ചാരത്തു
സ്വര്‍ഗ്ഗം പണിതുയര്‍ത്തിടുന്നു വല്ലോ

തിരിഞ്ഞൊന്നു നോക്കി പോകുമ്പോള്‍
നിന്‍ ചിലമ്പിച്ച പാദ സ്വനം കേട്ട് ഞാന്‍

നിസ്വനനായി നില്‍പ്പു ഏകാന്തതയിലായി
നിശയോ പകലോ നിനച്ചു കഴിയുന്നു അകലത്തു

മാറി മാറി വരും ഋതുക്കള്‍ നമ്മുടെ സമാഗം
കണ്ടുകൊതിക്കാന്‍ കാത്തുനില്‍പ്പു .

ശിശിരം നിന്നെ കാണാത്ത ദുഖത്താല്‍
ഇലപൊഴിച്ചു നിന്നപ്പോള്‍ ,

ഗ്രീഷം നിന്നെ ഓര്‍ത്ത്‌ ദാഹിച്ചു നിന്നു .
വര്‍ഷം നിന്നെ കാണാഞ്ഞു കണ്ണുനീര്‍ പൊഴിച്ചു

എന്നിട്ട് നീയെന്തേ വന്നതില്ല ഇതുവരെയങ്ങ്
കാല്‍വിരല്‍ കൊണ്ട് കളം വരച്ചു നിന്നു നീ

കാണാതെ ഏറുകണ്ണാല്‍ നോക്കി നിന്നതും
ഇന്നലെ പോലെ ഞാന്‍ ഓര്‍ക്കുന്നു

കണ്ട്തുപിന്നെ കിനാക്കളില്‍ മാത്രമാണ്
നേരിട്ട് വീണ്ടും കാണുവാന്‍

ഏറെ മോഹവുമായിയിന്നും നിന്‍ ചാരത്ത-
ണയുവാന്‍ മിടിക്കുന്നു ഹൃത്തടം ഓമലെ ..!!

നീ തന്ന മധുരോര്‍മ്മതന്‍ തേന്‍ കുടിച്ചു
മധുമത്തനായി ഭ്രമരം കണക്കെയി വാടികയില്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “