കുറും കവിതകള്‍ 589

കുറും കവിതകള്‍ 589

തിന്നാലുമെത്ര തിന്നും
നെല്ലായ നെല്‍വയലാകെ വിളഞ്ഞു
കാറ്റിലാടി ചെറുകിളിക്കൊപ്പം..!!

സമയകല്ലോലങ്ങളില്‍
മുട്ടി തകരും ജീവന്റെ
നൊമ്പരങ്ങളറിയാതെ നാം ..!!

മഞ്ഞില്‍ കുളിച്ച
പ്രഭാതത്തിലൊരു
ദുര്‍മേദസ്സകറ്റും കിതപ്പ് ..!!

ഉന്തിയകറ്റുന്നു
ജീവിത കിതപാറ്റാന്‍
നേരമില്ലാതെ വിശപ്പുമായി ..!!

മനുഷ്യനു കഴിയാത്തവ
ഒരു വൃക്ഷത്തിനു കഴിയും
താങ്ങും തണലും തണുവും ...!!

കാത്തിരിപ്പിന്‍ കണ്ണുവറ്റി
ഭൂമിയുടെ നാവുവറ്റി
പ്രതീക്ഷയുടെ ഉറവറ്റി..!!

കണ്ണുനീര്‍ മഴയത്തു
തനിയെ നനഞ്ഞു
കൈനീട്ടുന്നു വിശപ്പിന്‍ നോവ്‌..!!

വേനലില്‍ തണല്‍ തേടി
സൗഹൃദ പരീക്ഷക്കായി പഠനം .
ഇനിയാ നാളുകള്‍ വരില്ലല്ലോ ?!!

വിശക്കുന്ന മനസ്സിനു
അക്ഷരങ്ങളുടെ സദ്യവട്ടം.
വിരലുകള്‍ പകര്‍ത്തിയെടുത്തു..!!

വിശ്രമമെന്തെന്നു അറിയാതെ
ഉഴുതു മറിച്ചവയലുകള്‍ .
കലപ്പ തുരുമ്പെടുത്തു തുടങ്ങി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “