കുറും കവിതകള്‍ 581

കുറും കവിതകള്‍ 581

കുടിയനെ വീണ്ടും
കുടിപ്പിക്കാന്‍ ഉള്ള ലഹരി.
ആകാശ നീലിമയുടെ ചാരുത ..!!

കൊത്തി ചികയുന്ന
കുരുവിക്ക് ചിണുങ്ങി പറയാന്‍
കാടും  കാട്ടുപൂഞ്ചോലയും   ..!!

ഉഷസ്സിനോടോപ്പം
ഉണര്‍ന്നൊരു ആമ്പലിന്‍.
മനസ്സിന്‍ അകത്തളങ്ങളാരറിവു ..!!

കാടകം മുഴുവന്‍
മാന്ത്രിക ലഹരിയാക്കും
മദ്യപന്റെ ചുവടുകള്‍ പിഴക്കുന്നു ..!!

രാവില്‍ തടാക നീലിമ കണ്ടു
വാക്കുകള്‍ മറക്കുന്നു .
ഇതാവുമോ കവിതയുടെ ഭംഗി ..!!

തടാക ആഴം അറിയാതെ
തീരത്ത്‌ നിന്നും ജീവിത
മളക്കുന്ന ജന്മമൗഢ്യം..!!

ഉപ്പിന്റെ ക്ഷാരമറിഞ്ഞിട്ടും
ജീവിതത്തിന്‍ മധുരിമയറിയാന്‍
നടുകടലില്‍ തീടുന്നു നിത്യത ..!!

മുന്തിരി പുളിക്കും .
എന്തിനാ ഏറെ പറയുന്നു
ശാപം കിട്ടിയതാ മാറില്ല ..!!

എഴുപുന്ന പുത്തൻകരി
പാടശേഖരത്തിലെത്തി.
തപസ്സു തുടര്‍ന്നു രാജഹംസം ..!!

മഞ്ഞു തുള്ളിയും
നെല്‍കതിരുമുണര്‍ന്നൊരു
പ്രഭാത കാറ്റിനു ഒരു സുഖം ..!!

കാത്തിരിക്കാമിനിയും
ഇലഞ്ഞിത്തറയില്‍ കണ്ടുമുട്ടാം
അടുത്ത പൂരത്തിന് വീണ്ടും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “