ഒറ്റപ്പെട്ടവന്റെ ദുഃഖം

ഒറ്റപ്പെട്ടവന്റെ ദുഃഖം

ഒറ്റപ്പെടുന്നവന്റെ നൊമ്പരം
അറിയുന്നുണ്ടോ ആരും
സ്വന്തം ഭാഷ ഉരിയാടാന്‍

രുചിയുടെ ഭേദനം നടത്താന്‍
വെമ്പുന്ന നാവും മനസ്സിന്റെ
തോന്നലുകളും എത്ര വിചിത്രം

ഉള്ളുകൊണ്ട് വിലപിക്കുന്നു
കണ്ടു മറന്ന പ്രകൃതി ഭംഗികള്‍
വായിച്ച പുസ്തകങ്ങള്‍

കേട്ട പാട്ടുകള്‍ അതിന്റെ
ശ്രുതിതാളങ്ങളുടെ ലയത്തില്‍
ജീവിതത്തെ താളാത്മകമാക്കാന്‍

ഏറെ സംയമനം പാലിച്ചു
മുന്നേറുന്നു എങ്കിലും
ഭാഷാബോധം വേട്ടയാടുന്നു

ഇതൊക്കെ അറിയുന്നുവോ
നാടും കൂടുമായി കഴിയുന്നവര്‍
ഒരുപക്ഷെ മറ്റുള്ള ജീവിത

പ്രാരാബ്ദങ്ങളുടെ നടുവില്‍
അറിയാതെ പോകുന്നതാവാം
അല്ല ഇതൊക്കെ എന്തിനു

ഈവിധം കുറിക്കുന്നു
മറ്റുള്ളവരെ ബുദ്ധി മുട്ടിക്കാനോ
അതോ എന്റെ ബുദ്ധിയില്ലായിമയോ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “