വരിക നീ .....
വരിക നീ .....
മദ്ധ്യാഹ്നം വന്നു ജാലക
വാതിലില്‍ മുട്ടി വിളിപ്പു
പറയാനുണ്ട് തീവ്രമാം
വേനല്‍ കനലാല്‍
ചുവന്നവര്‍ണ്ണത്താല്‍
ചമച്ചൊരു വാക്കുകള്‍
പ്രാണനിന്‍ പ്രാണനാം
എണ്ണിയാലോടുങ്ങാത്ത
പ്രണയത്തിന്‍ മധുരചേര്‍ത്ത
ചുട്ടു പൊള്ളും കഥകള്‍
എങ്ങുനീ മറഞ്ഞിരിപ്പു
മഴമേഘ കമ്പളത്തിന്‍
പിറകിലായ് പതുങ്ങിയോ
കുളിര്‍ തെന്നല്‍ വന്നു
കൂട്ടിപോരാഞോ ..!!
സന്ധ്യതന്‍ നിറം
ചാര്‍ത്താഞ്ഞോ
രാവണയും നേരത്തു
ജാലകം കൊട്ടിയടക്കും
വരേക്കുമിങ്ങിനെ വിളിക്കുമെന്നു
കരുതി വരാതിരിക്കല്ലേ ..!!
മദ്ധ്യാഹ്നം വന്നു ജാലക
വാതിലില്‍ മുട്ടി വിളിപ്പു
പറയാനുണ്ട് തീവ്രമാം
വേനല്‍ കനലാല്‍
ചുവന്നവര്‍ണ്ണത്താല്‍
ചമച്ചൊരു വാക്കുകള്‍
പ്രാണനിന്‍ പ്രാണനാം
എണ്ണിയാലോടുങ്ങാത്ത
പ്രണയത്തിന്‍ മധുരചേര്‍ത്ത
ചുട്ടു പൊള്ളും കഥകള്‍
എങ്ങുനീ മറഞ്ഞിരിപ്പു
മഴമേഘ കമ്പളത്തിന്‍
പിറകിലായ് പതുങ്ങിയോ
കുളിര്‍ തെന്നല്‍ വന്നു
കൂട്ടിപോരാഞോ ..!!
സന്ധ്യതന്‍ നിറം
ചാര്‍ത്താഞ്ഞോ
രാവണയും നേരത്തു
ജാലകം കൊട്ടിയടക്കും
വരേക്കുമിങ്ങിനെ വിളിക്കുമെന്നു
കരുതി വരാതിരിക്കല്ലേ ..!!
Comments