കുറും കവിതകള്‍ -593

കുറും കവിതകള്‍ -593

മഴയും മാഷിന്റെ കുടയും
മുറ്റത്തു കണ്ടു .
ക്ലാസ്സില്‍ മഴക്കാറ്..!!

തൊടിയും കടന്നു വരുന്നുണ്ട്
പുതുമണ്ണിന്‍ മണവുമായി
മുറ്റത്തു വേനലില്‍ വിരുന്നുകാരന്‍ ..!!

തുള്ളിയിട്ടു മുറ്റമാകെ
വേനലിനു ആശ്വാസം
മനസ്സു കുളിര്‍ത്തു ..!!

വേനല്‍ കടുത്തു.
മഴക്കായി കേണു .
മണ്‌ഡൂക കല്യാണം ..!!

മഴയേറ്റ്‌ മുറ്റത്തെ
തുളിസിക്കും പുതു നാമ്പ് .
ഓര്‍മ്മകള്‍ക്ക് കുളിര് ..!!

മഴനൂലുകള്‍  വീണു മുറ്റത്തു
മനസ്സില്‍  ഓര്‍മ്മകളുടെ
കുരുക്കഴിച്ചെടുക്കാന്‍  വെമ്പി ..!!


കാല്‍പാദം പതിച്ചു
നോവേറ്റി പോകും വേനല്‍.
കുരുക്കഴിക്കാനാവാതെ ജന്മങ്ങള്‍ ..!!


നെല്ലിമരത്തിനടുത്തുള്ള
തെങ്ങില്‍നിന്നും  വെള്ളക്ക വീണു
ചിന്തയുടെ ചരട് പൊട്ടി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “