വിഷു പെണ്ണേ ..!!

വിഷു പെണ്ണേ ..!!


നിൻ കണ്ണിൽ ഞാൻ കണ്ടു ,
പ്രണയത്തിൻ വിഷുതിളക്കം
ഇതാവുമോ എനിക്കുള്ള കൈനീട്ടം
മൗനം നിന്റെ ഭാഷയെന്നറിയാം
ഉത്തരം തരുമെങ്കില്‍ തരുക അത് എനിക്ക്
ഒരു കൊന്നപൂവിന്‍ അഴകുപോലെ ആവും

വിഷുപക്ഷിയുടെ പാട്ട് കേള്‍ക്കുമ്പോള്‍
നിന്‍ മൊഴിയഴകിനെ കുറിച്ചോര്‍ത്തു പോകുന്നു
വിഷുപുലരിയില്‍ കത്തിയമരും മത്താപ്പ്
എനിക്ക് നിന്റെ പുഞ്ചിരി ആയി തോന്നുന്നു

വിത്തും കൈക്കോട്ടും കൊണ്ട് വന്നകലും
കാഴ്ചകളൊക്കെ  നിന്‍ വരവിനെ ഓര്‍മ്മപ്പെടുത്തുന്നു
നീ വന്നകലുമ്പോള്‍ കളപ്പുര പത്തായ അറകള്‍ നിറയുന്നു
അരവയര്‍ നിറവയര്‍ ആകുന്നു .

മേടമാസത്തില്‍ മേനി തഴുകും കാറ്റു എനിക്ക്
നിന്‍ കുളിര്‍ ഓര്‍മ്മകള്‍ നിറക്കുന്നു .
ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്തെ മൗനിയാകുന്നു
ഓ ഞാന്‍ ഓര്‍ത്തില്ല നിന്റെ ഭാഷ മൗനമാണല്ലോ വിഷു പെണ്ണേ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “